Site icon Fanport

ആരാധകർക്ക് ഇഷ്ടമല്ലെങ്കിലും, ആഷ്ലി യങ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ!!

മാഞ്ചസ്റ്റർ യുണൈറ്റഡിനെ പുതിയ സീസണിൽ ആരു നയിക്കും എന്നതിന് ഉത്തരമായി. ആരാധകരുടെ അപ്രിയ താരമായ ആഷ്കി യങ് ആകും ക്ലബ് ക്യാപ്റ്റൻ എന്ന് സോൾഷ്യാർ പറഞ്ഞു. ഇന്നലെ പ്രീസീസണിലെ അവസാന മത്സരത്തിനു ശേഷമാണ് യങ്ങ് ആയിരിക്കും മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആവുക എന്ന് ഒലെ പറഞ്ഞത്. ഉടൻ ഔദ്യോഗികമായി ഇത് പ്രഖ്യാപിക്കും.

യങ്ങ് ഗ്രൗണ്ടിൽ ഉണ്ടായിരിക്കുമ്പോൾ യങ്ങായിരിക്കും ക്യാപ്റ്റൻ എന്ന് ഒലെ പറഞ്ഞു. ഡേവിഡ് ഡിഹിയ ആയിരിക്കും യങ്ങ് ഇല്ലാത്ത സമയത്ത് യുണൈറ്റഡ് ക്യാപ്റ്റൻ എന്നും ഒലെ സൂചന നൽകി. എന്തായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഒട്ടും സന്തോഷത്തോടെ അല്ല ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യങ്ങിന് കഴിഞ്ഞ വർഷം പുതിയ കരാർ കൊടുത്തതിൽ വരെ യുണൈറ്റഡ് ആരാധകർ വിമർശനവുമായി എത്തിയിരുന്നു. മുൻ ക്യാപ്റ്റൻ അന്റോണിയൊ വലൻസിയയുടെ അഭാവത്തിൽ ആശ്ലി യങ് ആണ് കഴിഞ്ഞ സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും മാഞ്ചസ്റ്റർ യുണൈറ്റഡിനെ നയിച്ചത്.

Exit mobile version