ചാക്ക നാളെ വോൾവ്സിനെതിരെ കളിക്കില്ല, ക്യാപ്റ്റൻ സ്ഥാനവും തുലാസിൽ

- Advertisement -

ആഴ്സണൽ ക്യാപ്റ്റൻ ഗ്രനിത് ചാക്ക നാളെ വോൾവ്സിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ കളിക്കില്ല എന്നുറപ്പായി. ആഴ്സണൽ പരിശീലകൻ എമറി തന്നെയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.

കഴിഞ്ഞ ആഴ്ച്ച ക്രിസ്റ്റൽ പാലസിന് എതിരായ പ്രീമിയർ ലീഗ് മത്സരത്തിന് ഇടയിൽ താരത്തെ ആരാധകർ കൂവിയതോടെ താരം ആരാധകർക്ക് നേരെ മോശം ഭാഷ പ്രയോഗം നടത്തിയതോടെയാണ് താരവും ക്ലബ്ബ് ആരാധകരും തമ്മിൽ ഇടഞ്ഞത്. ഇതോടെ താരം വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. പക്ഷെ താരത്തിന് മാനസികമായി തയ്യാറാവാൻ ഇനിയും സമയം വേണ്ടി വരും എന്നാണ് ആഴ്സണൽ പരിശീലകൻ പറഞ്ഞത്. താരം ക്ലബ്ബ് ക്യാപ്റ്റനായി തുടരുമോ എന്നത് സംബന്ധിച്ച് മറുപടി നൽകാൻ പക്ഷെ എമറി തയ്യാറായില്ല.

Advertisement