
ആഴ്സണലിൽ ദീർഘ കാല കരാറിൽ ഒപ്പിട്ട് സ്വിസ്സ് താരം ഗ്രാനിറ്റ് സാക്ക. 2023 വരെയാണ് കരാർ എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ക്ലബ് ഓദ്യോഗികമായി കരാർ കാലാവധി പ്രഖ്യാപിച്ചിട്ടില്ല. ആർസെൻ വെങ്ങർ ക്ലബ് വിട്ടതോടെ സാക്കയുടെ ഭാവിയെ പറ്റി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ പുതിയ പരിശീലകൻ ഉനൈ എമേറിക്ക് കീഴിൽ പ്രധാനപ്പെട്ട താരമാവുമെന്ന് തെളിയിച്ചിരിക്കുകയാണ് സാക്ക.
കഴിഞ്ഞ സീസണിൽ ആഴ്സണലിന്റെ 37 ലീഗ് മത്സരങ്ങളിൽ ഇറങ്ങിയ താരമാണ് സാക്ക. സ്വിറ്റ്സർലൻഡ് ടീമിന്റെ കൂടെ ലോകക്കപ്പിനായി റഷ്യയിൽ ആണ് സാക്ക ഇപ്പോൾ. 2016ൽ ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാക്കിൽ നിന്നാണ് സാക്ക ആഴ്സണലിൽ എത്തിയത്. ആഴ്സണലിന് വേണ്ടി സാക്ക മൊത്തം 94 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ആദ്യ സീസണിൽ ആഴ്സണലിന്റെ കൂടെ എഫ്.എ കപ്പ് കിരീടവും താരം സ്വന്തമാക്കിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
