ആഴ്സണൽ ക്യാപ്റ്റൻസി പട്ടം ജാക്കക്ക് സമ്മാനിച്ച് എമറി

- Advertisement -

ആഴ്സണലിന്റെ സ്ഥിരം ക്യാപ്റ്റൻ പദവി ഇനി സ്വിസ് താരം ഗ്രനിത് ജാക്ക. ആഴ്സണൽ ടീം അംഗങ്ങളുമായി ചർച്ച ചെയ്ത ശേഷമാണ് ആഴ്സണൽ പരിശീലകൻ ജാക്കക്ക് സമ്മാനിച്ചത്. പക്ഷെ വൈസ് ക്യാപ്റ്റൻ ആരാണെന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ആഴ്സണൽ ആരാധകർക്ക് ഇടയിൽ ജാക്കയോടുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കാൻ ജാക്കക്ക് സാധിക്കും എന്ന പ്രതീക്ഷയും ആഴ്സണൽ പരിശീലകൻ പങ്കുവച്ചു.

സ്വിസ് ദേശീയ താരമായ ജാക്ക 2016 ൽ ജർമ്മൻ ക്ലബ്ബ് ബൊറൂസിയ മോഷൻഗ്ലാഡ്‌ബാക്കിൽ നിന്നാണ് താരം ആഴ്സണലിൽ എത്തുന്നത്. മധ്യനിര താരമായ ജാക്ക കളിക്കളത്തിൽ ഫൗളുകൾ ഏറെ വരുത്തി വിമർശനം നേരിടുന്ന താരമാണ്. സ്വിസ് ദേശീയ ടീമിന്റെയും ക്യാപ്റ്റനാണു ജാക്ക. 22 ആം വയസിൽ മോഷൻഗ്ലാഡ്‌ബാക്കിൽ ക്യാപ്റ്റൻ പട്ടം അലങ്കരിച്ച അനുഭവ സമ്പത്തും ജാക്കക്ക് ഉണ്ട്.

Advertisement