Site icon Fanport

വെഗോർസ്റ്റിനെ ലോൺ കഴിഞ്ഞും നിലനിർത്താൻ ആഗ്രഹിക്കുന്നു എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് അവരുടെ ലോൺ സ്ട്രൈക്കർ ആയ വെഗോർസ്റ്റിനെ ഈ സീസൺ കഴിഞ്ഞും നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കി. വെഗോർസ്റ്റ് തന്റെ ദീർഘകാല പദ്ധതികളുടെ ഭാഗമാകാൻ സാധ്യതയുണ്ട് എന്ന് ടെൻ ഹാഗ് പറഞ്ഞു.

ടെൻ 23 03 02 03 11 18 079

അവൻ ഫുട്ബോളിന്റെ പല ഘടകങ്ങളും നന്നായി ചെയ്യുന്നുണ്ടെന്ന് ഞാൻ കരുതുന്നു – വൗട്ട് ഞങ്ങൾക്കായി ഒരു നല്ല ജോലി ചെയ്യുന്നു. ടെൻ ഹാഗ് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇതുവരെ നല്ല പ്രകടനങ്ങൾ കാഴ്ചവെക്കാൻ വെഗോർസ്റ്റിന് ആയിട്ടുണ്ട്. എന്നാൽ യുണൈറ്റഡ് ആഗ്രഹിക്കുന്ന അത്ര ഗോളുകൾ നേടാൻ വെഗോർസ്റ്റിന് ആകുന്നില്ല.

ഇപ്പോൾ ബേൺലിയിൽ നിന്ന് ലോണിൽ ആണ് താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്നത്‌. ഇപ്പോൾ ഉള്ള ലോൺ ഡീലിൽ ബൈ ഓപ്ഷൻ ക്ലോസുകൾ ഇല്ല.

Exit mobile version