വീണ്ടും വോൾവ്സിന് ജയം, മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത്

പ്രീമിയർ ലീഗ് പുനരാരംഭിച്ച ശേഷമുള്ള മികച്ച ഫോം തുടരുകയാണ് വോൾവ്സ്. ലീഗ് പുനരാരംഭിച്ച ശേഷമുള്ള തുടർച്ചയായ മൂന്നാം വിജയം വോൾവ്സ് ഇന്ന് സ്വന്തമാക്കി. ആസ്റ്റൺ വില്ല ആയിരുന്നു വോൾവ്സിന്റെ ഇന്നത്തെ എതിരാളികൾ. വില്ലാപാർക്കിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് വോൾവ്സ് വിജയിച്ചത്. 62ആം മിനുട്ടിൽ ഡെൻഡോങ്കർ ആണ് വോൾവ്സിന് മൂന്ന് ഗോൾ നൽകിയ ഗോൾ നേടിയത്.

അഡാമ ട്രയോരെ സബ്ബായി എത്തി നിമിഷ നേരങ്ങൾ കൊണ്ടാണ് വോൾവ്സ് ഗോൾ നേടിയത്‌‌. അവസാന രണ്ട് മത്സരങ്ങൾ ല്ലിലും ട്രയോരെ ആയിരുന്നു കളി മാറ്റിയത്. ഈ വിജയത്തോടെ വോൾവ്സ് ലീഗ് ടേബിളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത് എത്തി. 32 മത്സരങ്ങളിൽ നിന്ന് 52 പോയന്റാണ് വോൾവ്സിന് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് 49 പോയന്റുമായി ആറാം സ്ഥാനത്തേക്ക് താഴ്ന്നു. ആസ്റ്റൺ വില്ല ഇപ്പോഴും റിലഗേഷൻ സോണിൽ നിൽക്കുകയാണ്‌.