Site icon Fanport

വോൾവ്സിന് ഇനി പുതിയ ജേഴ്സി സ്പോൺസർ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന് ഇനി പുതിയ ജേഴ്സി സ്പോൺസർ. പ്രമുഖ ബെറ്റിങ് കമ്പനി ആയ മാൻബെറ്റ് എക്സ് ആണ് വോൾവ്സുമായി കരാർ ഒപ്പിട്ടത്. ദീർഘകാലത്തേക്കാണ് കരാർ. ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്പോൺസർഷിപ്പ് ഡീലാണ് ഇത്. ഈ കഴിഞ്ഞ പ്രീമിയ്ർ ലീഗ് സീസണിൽ നടത്തിയ ഗംഭീര പ്രകടനമാണ് വോൾവ്സിന് ഇത്ര വലിയ സ്പോൺസർ ഡീൽ ലഭിക്കാൻ കാരണം.

കഴിഞ്ഞ സീസണിൽ ലീഗിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വോൾവ്സ് യൂറോപ്പ ലീഗിലേക്കും യോഗ്യത നേടിയിരുന്നു. മെൻബെറ്റ് എക്സ് എന്ന കമ്പനി മുമ്പ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസിനെയും സ്പോൺസർ ചെയ്തിട്ടുണ്ട്. ബ്രിട്ടണിലെ പ്രമുഖ സ്പോർട്സ് ബെറ്റിംഗ് കമ്പനികളിൽ ഒന്നാണ് മെൻബെറ്റ് എക്സ്.

Exit mobile version