Site icon Fanport

വോൾവ്സിനെ തോൽപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ് വിജയ വഴിയിൽ തിരികെയെത്തി

പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ് രണ്ട് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിജയ വഴിയിൽ തിരികെയെത്തി. വോൾവ്സിനെ നേരിട്ട ന്യൂകാസിൽ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് വിജയിച്ചത്. സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ന്യൂകാസിൽ രണ്ട് ഗോളിന് മുന്നിൽ എത്തിയിരുന്നു.

ന്യൂകാസിൽ 24 03 02 22 21 57 055

14ആം മിനുട്ടിൽ ഇസാകിലൂടെ ആയിരുന്നു ന്യൂകാസിൽ യുണൈറ്റഡിന്റെ ആദ്യ ഗോൾ. 33ആം മിനുട്ടിൽ ആന്റണി ഗോർദൻ ന്യൂകാസിൽ യുണൈറ്റഡിന്റെ ലീഡ് ഇരട്ടിയാക്കി. അവസാനം 90ആം മിനുട്ടിൽ ലിവർമെന്റോ കൂടെ ഗോൾ നേടുയതോടെ ന്യൂകാസിൽ അവരുടെ വിജയം ഉറപ്പിച്ചു. ഈ വിജയത്തൊടെ ന്യൂകാസിൽ യുണൈറ്റഡ് 40 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. 38 പോയിന്റുള്ള വോൾവ്സ് എട്ടാം സ്ഥാനത്താണ്.

Exit mobile version