കാത്തിരിപ്പിന് അവസാനം കുറിച്ച് റൗൾ ഹിമിനസ് ഗോൾ, വോൾവ്സിന് ജയം

Img 20210926 203101

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സ് സൗതാമ്പ്ടണെ തോൽപ്പിച്ചു. ഇന്ന് സൗതാമ്പ്ടന്റെ ഹോം ഗ്രൗണ്ടിൽ വെച്ചായിരുന്നു വോൾവ്സിന്റെ വിജയം. റൗൾ ഹിമിനസ് നേടിയ ഏക ഗോളിന്റെ കരുത്തിലായിരുന്നു വിജയം. 61ആമത്തെ മിനുട്ടിൽ വോൾവ്സിന്റെ കീപ്പർ ജോസെ സാ നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ഹിമിനസ് മികച്ച ചുവടുകളുമായി സതാമ്പ്ടൺ ഡിഫൻസിനെ നിലത്ത് വീഴ്ത്തി പന്ത് വലയിൽ എത്തിക്കുക ആയിരുന്നു.

പരിക്ക് മാറി തിരികെ എത്തിയ ശേഷമുള്ള ഹിമിനസിന്റെ ആദ്യ ഗോളാണിത്. ഹിമിനസ് അവസാനമായി ഒക്ടോബർ 2020ൽ ആയിരുന്നു വോൾവ്സിനായി ഗോൾ നേടിയത്. വിജയത്തിനൊപ്പം ഹിമിനസ് ഗോൾ അടിച്ചു എന്നത് വോൾവ്സിന് വലിയ സന്തോഷം നൽകും. ഇത് വോൾവ്സിന്റെ ലീഗിലെ രണ്ടാം വിജയം മാത്രമാണിത്.

Previous articleകിംഗ് കൊഹ്ലി !!, ടി20യിൽ ചരിത്രമെഴുതി വിരാട് കൊഹ്ലി
Next articleഗംഭീര എവേ ജേഴ്സി, ആരാധകരുടെ മനസ്സ് അറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്