പ്രകടനം മികച്ചത് ആയിട്ടും അഞ്ചാം മത്സരത്തിലും ജയിക്കാനാവാതെ വോൾവ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഞ്ചാം മത്സരത്തിലും ജയം കാണാൻ ആവാതെ വോൾവ്സ്. ബോർൺമൗതിനു എതിരെ ആധികാരിക പ്രകടനം പുറത്ത് എടുത്തിട്ടും ഗോൾ രഹിത സമനില വോൾവ്സ് വഴങ്ങുക ആയിരുന്നു. ലിവർപൂളിൽ നിന്നേറ്റ 9-0 ന്റെ കനത്ത പരാജയത്തിന് ശേഷം പരിശീലകൻ പുറത്താക്കപ്പെട്ട ശേഷമുള്ള ആദ്യ മത്സരത്തിൽ ബോർൺമൗത് തങ്ങളുടെ പോരാട്ടവീര്യം തെളിയിച്ചു.

വോൾവ്സിന്റെ നിരന്തര ആക്രമണങ്ങൾ ബോർൺമൗത് ഗോൾ കീപ്പർ നെറ്റോയും പ്രതിരോധവും തടഞ്ഞു. ഇടക്ക് ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങിയത് വോൾവ്സിന് തിരിച്ചടിയായി. ഡാനിയേൽ പോഡൻസിന്റെ ഗോൾ എന്നുറച്ച ഹെഡർ ലോയിഡ് കെല്ലി ഗോൾ വരക്ക് മുന്നിൽ നിന്നു ക്ലിയർ ചെയ്തത് നിർണായകമായി. സമനിലയോടെ ബോർൺമൗത് ലീഗിൽ പതിനാറാമതും വോൾവ്സ് 18 സ്ഥാനത്തും ആണ്.