Site icon Fanport

വോൾവ്സിന് മുന്നിൽ സൗതാംപ്ടൻ വീണു

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ച വോൾവ്സിന് മുന്നിൽ ഇത്തവണ സൗതാംപ്ടൻ വീണു. എതിരില്ലാത്ത 2 ഗോളുകൾക്കാണ് അവർ സ്വന്തം മൈതാനത്ത് ജയിച്ചത്.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ വൈകി വന്ന ഗോളുകളാണ് വോൾവ്സിന് ജയം സമ്മാനിച്ചത്. ആദ്യ പകുതി പരുക്കനായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ വോൾവ്സിന് താളം കണ്ടെത്താനായി. 79 ആം മിനുട്ടിൽ ഇവാൻ കാവലേറോയും 87 ആം മിനുട്ടിൽ ജോണി കേസ്ട്രോയുമായുമാണ് അവരുടെ ഗോൾ നേടിയത്.

ജയത്തോടെ വോൾവ്സ് 12 പോയിന്റുമായി 8 ആം സ്ഥാനത്താണ്. 5 പോയിന്റുള്ള സൗതാംപ്ടൻ 15 ആം സ്ഥാനത്തും.

Exit mobile version