
വോൾവർഹാമ്ടൺ വാണ്ടറേഴ്സ് എന്ന വോൾവ്സ് പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് ഉറപ്പിച്ചു. ഇന്നലെ നടന്ന ചാമ്പ്യൻഷിപ്പിലെ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ ഫുൾഹാം അവരുടെ മത്സരത്തിൽ സമനില വഴങ്ങിയതോടെയാണ് വോൾവ്സിന്റെ പ്രൊമോഷൻ ഉറപ്പായത്. ചാമ്പ്യൻഷിപ്പ് ലീഗിൽ കിരീടത്തിനരികെ നിൽക്കുന്ന വോൾവ്സ് ഫുൾഹാമിന്റെ സമനിലയോടെ കണക്കുപ്രകാരം ആദ്യ രണ്ട് സ്ഥാനങ്ങൾക്ക് പിറകിൽ പോകില്ല എന്ന് ഉറപ്പായി.
ലീഗിൽ 42 മത്സരങ്ങളിൽ 92 പോയന്റുമായാണ് വോൾവ്സ് ഒന്നാമത് നിൽക്കുന്നത്. ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള കാർഡിഫിനെക്കാൾ 9 പോയന്റ് മുന്നിൽ. പ്രൊമോഷൻ ഉറപ്പിച്ചെങ്കിലും ലീഗ് കിരീടം ഉറപ്പിക്കാൻ ഇനി മൂന്ന് പോയന്റ് കൂടെ വേണം വോൾവ്സിന്. കഴിഞ്ഞ നവംബർ മുതൽ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ് വോൾവ്സ്. ചാമ്പ്യൻഷിപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് ആണ് പ്രീമിയർ ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക. രണ്ടാം സ്ഥാനത്തിനായി കാർഡിഫ് സിറ്റിയും, ഫുൾഹാമും ആസ്റ്റൺ വില്ലയും തമ്മിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്.
ആറു വർഷങ്ങൾക്ക് ശേഷമാണ് വോൾവ്സ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്നത്. മാനേജർ നൂനോയുടേയും വോൾവ്സിന്റെ സൂപ്പർ താരൻ റൂബൻ നവസിന്റെയും മികവാണ് വോൾവ്സിനെ പ്രീമിയർ ലീഗിലേക്ക് എത്തിച്ചിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial