വോൾവ്സ് ആസ്റ്റൺ വില്ലയെ മറികടന്നു

വോൾവ്സ് ഒരു മത്സരത്തിന്റെ ഇടവേളക്ക് ശേഷം വിജയവഴിയിലേക്ക് വന്നു. ഇന്ന് ഹോം ഗ്രൗണ്ടിൽ വെച്ച് ആസ്റ്റൺ വില്ലയെ നേരിട്ട വോൾവ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. വോൾവ്സ് നേടിയ രണ്ട് ഗോളും വില്ല ഡിഫൻസിന്റെ വലിയപിഴവുകളിൽ നിന്നായിരുന്നു. ആദ്യം ഏഴാം മിനുട്ടിൽ പെനാൾട്ടി ബോക്സിൽ നിന്ന് ഒരു ബോൾ ക്ലിയർ ചെയ്യാൻ വില്ല ഡിഫൻസ് കഷ്ടപ്പെട്ടപ്പോൾ ഒരു സൂപ്പർ സ്ട്രൈക്കിലൂടെ ജോണി വോൾവ്സിന് ലീഡ് നൽകി.
20220402 220604
36ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു വോൾവ്സിന്റെ രണ്ടാം ഗോൾ. ഇടതുവിങ്ങിൽ നിന്ന് വന്ന ക്രോസ് ആഷ്ലി യങ്ങ് സ്വന്തം പോസ്റ്റിലേക്ക് തന്നെ ഹെഡ് ചെയ്തിടുക ആയിരുന്നു. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് ആസ്റ്റൺ വില്ല ആശ്വാസ ഗോൾ കണ്ടെത്തിയത്‌. വാറ്റ്കിൻസൺ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.

വോൾവ്സ് ഈ ജയത്തോടെ 49 പോയിന്റുമായി ഏഴാമത് നിൽക്കുകയാണ്. ആസ്റ്റൺ വില്ല 36 പോയിന്റുമായി പത്താമത് നിൽക്കുന്നു‌