Site icon Fanport

വോൾവ്സ് കുതിക്കുന്നു, തുടർച്ചയായ നാലാം ജയം

പ്രീമിയർ ലീഗിൽ വോൾവ്സ് തങ്ങളുടെ വിജയ കുതിപ്പ് തുടരുന്നു. ഇന്ന് ബോണ്മതിനെയാണ് വോൾവ്സ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വോൾവ്സിന്റെ വിജയം. ഇത് വോൾവ്സിന്റെ തുടർച്ചയായ നാലാം വിജയമാണ്. ചെൽസിയെ അട്ടിമറിച്ച വോൾവ്സ് ന്യൂകാസിലിനെയും കർഡിഫിനെയും അവസാന ആഴ്ചകളിൽ പരാജയപ്പെടുത്തിയിരുന്നു.

ഇന്ന് വോൾവ്സിനായി ആദ്യ പകുതിയിൽ ജിമിനെസും, രണ്ടാം പകുതിയിൽ കാവലെരോയുമാണ് ഗോളുകൾ നേടിയത്. ഈ വിജയം വോൾവ്സിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന് തൊട്ടു പിറകിൽ എത്തിച്ചു. ഏഴാമതുള്ള വോൾവ്സിന് 25 പോയന്റാണ് ഉള്ളത്. ആറാമത് നിൽക്കുന്ന യുണൈറ്റഡിന് 26 പോയന്റാണ് ഉള്ളത്.

Exit mobile version