പരാജയമില്ലാതെ വോൾവ്സ് മുന്നേറുന്നു

- Advertisement -

പ്രീമിയർ ലീഗിലെ തങ്ങളുടെ മികച്ച ഫോം വോൾവ്സ് തുടരുന്നു. ഇന്ന് ക്രിസ്റ്റൽ പാലസിനെതിരായ മത്സരം ഏക ഗോളിനാണ് ഇന്ന് വോൾവ്സ് വിജയിച്ചത്. പാലസിന്റെ ഹോൻ ഗ്രൗണ്ടിലായിരുന്നു വോൾവ്സിന്റെ വിജയം. 56ആം മിനുട്ടിൽ ഡൊഹേർടി നേടിയ ഗോളാണ് വോൾവ്സിന് മൂന്ന് പോയന്റ് നേടുക്കൊടുത്തത്. വോൾവ്സിന്റെ തുടർച്ചയായ രണ്ടാം ജയമാണ് ഇത്.

അവസാന 6 മത്സരങ്ങളിൽ വോൾവ്സ് പരാജയം അറിഞ്ഞിട്ടില്ല. ഇന്ന് ലീഗ് തുടക്കത്തിലെ എട്ട് മത്സരങ്ങളിലും ഒരേ ആദ്യ ഇലവനെ കളിപ്പിച്ച് പ്രീമിയർ ലീഗിൽ വോൾവ്സ് റെക്കോർഡും ഇട്ടു. ഇന്നത്തെ ജയത്തോടെ 8 മത്സരങ്ങളിൽ 15 പോയന്റുമായി വോൾവ്സ് ലീഗിൽ ഏഴാം സ്ഥാനത്ത് എത്തി.

Advertisement