വോൾവ്സിന്റെ ഗംഭീര തിരിച്ചു വരവ്, സൗത്താംപ്ടൻ കുതിപ്പിന് അന്ത്യം

- Advertisement -

പ്രീമിയർ ലീഗിൽ തുടർ ജയങ്ങളുമായി കുതിക്കുകയായിരുന്നു സൗത്താംപ്ടനെ വോൾവ്സ് വീഴ്ത്തി. 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം ശക്തമായി തിരിച്ചു വന്ന അവർ 2-3 നാണ് മത്സരം സ്വന്തമാക്കിയത്. ജയത്തോടെ ആറാം സ്ഥാനത്താണ് വോൾവ്സ്. സൈന്റ്‌സ് 12 ആം സ്ഥാനത്ത് ആണ് ഉള്ളത്.

ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് മുന്നിട്ട് നിന്ന സൈന്റ്‌സ് പക്ഷെ രണ്ടാം പകുതിയിൽ തകർന്ന് അടിയുകയായിരുന്നു. യാൻ ബെഡ്നാറെക്, ഷെയിൻ ലോങ് എന്നിവരാണ് സെയിന്റ്സ് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ VAR ന്റെ സഹായത്തോടെ വോൾവ്സ് മത്സരത്തിലേക്ക് തിരികെ എത്തി. പെഡ്രോ നെറ്റോയുടെ ഗോളിൽ 53 ആം മിനുട്ടിൽ സ്കോർ 2-1 ആക്കിയ അവർ പിന്നീട് 63 ആം മിനുട്ടിൽ VAR സമ്മാനിച്ച പെനാൽറ്റിയിൽ സ്കോർ തുല്യമാക്കി. ഹിമനസ് ആണ് ഗോൾ നേടിയത്. പിന്നീട് 76 ആം മിനുട്ടിൽ ഹിമനസ് തന്നെയാണ് അവരുടെ ജയം ഉറപ്പാക്കിയ ഗോൾ നേടിയതും.

Advertisement