വോൾവ്സിന്റെ കുതിപ്പ് തുടരുന്നു, ഗാർസിയയുടെ വാട്ട്ഫോർഡും വീണു

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വോൾവ്സിന്റെ തേരോട്ടം തുടരുന്നു. വാട്ട്ഫോഡിനെ അവരുടെ തട്ടകത്തിൽ 1-2 ന് മറികടന്ന വോൾവ്സ് ലീഗിൽ ഏഴാം സ്ഥാനത്ത് തുടരുന്നു. 50 പോയിന്റുള്ള വാട്ട്ഫോഡ് ഒൻപതാം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ ഇരു ടീമുകളും പതുക്കെയാണ് തുടങ്ങിയത്. പക്ഷെ ഹിമനസിന്റെയും ജോട്ടയുടെയും ഗോളുകൾ വോൾവ്സിന്റെ രക്ഷക്കത്തി. ആദ്യ പകുതിയിൽ പിറന്ന ഹിമനസിന്റെ ഗോളിന് രണ്ടാം പകുതിയിൽ ആന്ദ്രേ ഗ്രേ വാട്ട്ഫോഡിന്റെ സമനില ഗോൾ നേടി.77 ആം മിനുട്ടിൽ ആണ് വോൾവ്സിന്റെ വിജയ ഗോൾ നേടിയത്. റൂബൻ നവസിന്റെ അസിസ്റ്റിൽ ജോട്ട നേടിയ ഈ ഗോൾ അവരുടെ ജയം ഉറപ്പിച്ചു.

ഇന്നത്തെ ഗോളോടെ ലീഗിൽ ഇതുവരെ 13 ഗോളുകൾ നേടിയ ഹിമനസ് വോൾവ്സിന്റെ ചരിത്രത്തിൽ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡും സ്വന്തമാക്കി. 12 ഗോളുകൾ നേടിയ സ്റ്റീവൻ ഫ്ലെച്ചറിന്റെ റെക്കോർഡാണ് താരം മറികടന്നത്.

Advertisement