വോൾവ്സിലേക്ക് വീണ്ടും പോർച്ചുഗീസ് താരം, ഇത്തവണ ക്ലബ്ബ് റെക്കോർഡ്‌ സൈനിംഗ്

- Advertisement -

പുതിയ സീസണിന് മുന്നോടിയായി വോൾവ്സ് ക്ലബ്ബ് റെക്കോർഡ് സൈനിംഗ് പൂർത്തിയാക്കി. പോർട്ടോയുടെ യുവ സ്‌ട്രൈക്കർ ഫാബിയോ സിൽവയാണ് എസ്പിരിട്ടോ സാന്റോയുടെ ടീമിലേക്ക് എത്തുന്നത്. 40 മില്യൺ യൂറോയോളമാണ് താരത്തെ ലഭിക്കാൻ വോൾവ്സ് മുടക്കിയത്. മുൻപ് 38 മില്യൺ നൽകി റൗൾ ഹിമനസിനെ സ്വന്തമാക്കിയ ട്രാൻസ്ഫർ റെക്കോർഡ് ആണ് അവർ തകർത്തത്.

വെറും 18 വയസുകാരനായ സിൽവ പോർട്ടോയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ വേട്ടക്കാരൻ എന്ന റെക്കോർഡിന് ഉടമയാണ്. പോർച്ചുഗൽ അണ്ടർ 19 താരമാണ് സിൽവ. ബെൻഫിക്കയുടെ യൂത്ത് ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2019 ലാണ് പോർട്ടോ സീനിയർ ടീമിനായി അരങ്ങേറ്റം നടത്തിയത്. വോൾവ്സിൽ ഇതോടെ 10 പോർച്ചുഗീസ് താരങ്ങളായി.

Advertisement