വിൽസൺ ബൗണ്മൗത്തിൽ തുടരും, പുതിയ കരാറിൽ ഒപ്പിട്ടു

കാലം വിൽസൺ ബൗണ്മൗത്തിൽ പുതിയ കരാർ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2023 വരെ ക്ലബ്ബിൽ തുടരും. താരം ഏതെങ്കിലും ടോപ്പ് 6 ടീമിലേക്ക് മാറിയേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇതോടെ അവസാനമായി. സ്‌ട്രൈക്കറായ വിൽസൺ കഴിഞ്ഞ സീസണിൽ നടത്തിയ മിന്നും പ്രകടനത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

27 വയസുകാരനായ താരം 2014 ൽ കോൺവെൻഡ്രി സിറ്റിയിൽ നിന്നാണ് ബൗണ്മൗത്തിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ 33 ലീഗ് മത്സരങ്ങൾ കളിച്ച താരം 15 ഗോളുകളും 10 അസിസ്റ്റുകളും നേടി ലീഗിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കിങ് കളിക്കാരുടെ നിരയിൽ സ്ഥാനം നേടിയിരുന്നു. എവർട്ടൻ, വെസ്റ്റ് ഹാം അടക്കമുള്ള ടീമുകളും താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും താരം ഹെഡി ഹോവേയുടെ ടീമിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

ക്ലബ്ബിനായി 148 മത്സരങ്ങൾ കളിച്ച താരം 58 ഗോളുകൾ നേടിയിട്ടുണ്ട്. ഈ വർഷം ഇംഗ്ലണ്ട് ദേശീയ ടീമിലും താരം അരങ്ങേറി. അവർക്കായി ഇതുവരെ 3 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.