മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഷെഫീൽഡ് യുണൈറ്റഡിൽ

മാഞ്ചസ്റ്ററിന്റെ യുവ സ്ട്രൈക്കർ ജെയിംസ് വിൽസൺ ഷെഫീൽഡ് യുണൈറ്റഡിൽ ചേർന്നു. ലോണടിസ്ഥാനത്തിൽ സീസൺ അവസാനം വരെയാണ് വിൽസണ് ഷെഫീൽഡിലേക്ക് എത്തിയത്. 22കാരനായ വിൽസൺ പരിക്ക് കാരണം തുടർച്ചയായി തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു.

ഇപ്പോൾ യുണൈറ്റഡിന്റെ അണ്ടർ 23 ടീമിനായി ബൂട്ടു കെട്ടുന്ന വിൽസൺ യുണൈറ്റഡിന്റെ അണ്ടർ 23 ടോപ്പ് സ്കോററാണ്‌. മുട്ടിനേറ്റ പരിക്കുകളാണ് വിൽസണെ ഇത്ര കാലമായിട്ടും യുണൈറ്റഡിന്റെ ഒന്നാം നിരയിൽ സ്ഥിരമായി എത്തിക്കാതിരുന്നത്.

ഷെഫീൽഡിൽ ജേഴ്സി നമ്പർ 12 ആകും വിൽസൺ ധരിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version