വിൽഷെറിന്റെ ദുരിതം തീരുന്നില്ല, ഈ സീസണിൽ ഇനി കളിക്കുന്നത് സംശയം

- Advertisement -

വെസ്റ്റ് ഹാം താരം ജാക്ക് വിൽഷെറിന്റെ കഷ്ടകാലം ഇനിയും തുടരും. സീസണിൽ എന്നുമെന്ന പോലെ ഇപ്പോഴും പരിക്ക് വിൽഷെറിനെ പിറകോട്ട് അടിക്കുകയാണ്. ഈ സീസൺ തുടക്കത്തിൽ പരിക്കേറ്റ വിൽഷെർ ഇനി ഈ സീസണിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

ആങ്കിളികിനേറ്റ പരിക്ക് ആദ്യ അത്ര സാരമുള്ളതല്ല എന്നായിരുന്നു കരുതിയത്. എന്നാൽ പിന്നീട് ശസ്ത്രക്രിയ നടത്തേണ്ടി വന്നു. അതിനു ശേഷം വിൽഷെർ ഒക്ടോബർ മധ്യത്തോടെ കളത്തിൽ എത്തും എന്ന് കരുതിയതായിരു‌ന്നു. എന്നാൽ ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് വീണ്ടും വേദന അനുഭവപ്പെട്ടതു കൊണ്ട് കാര്യങ്ങൾ വഷളായി. പിന്നീട് രമ്മ്ട് മാസത്തോളം വിശ്രമം ആണ് ഡോക്ടർമാർ നിർദേശിച്ചത്. ഇപ്പോൾ ഫെബ്രുവരി ആയിട്ടും പരിശീലനം പുനരാരംഭിക്കാൻ വിഷെറിനായില്ല. ഇനി അടുത്ത സീസണിൽ മാത്രമെ വിൽഷെർ കളിക്കാൻ സാധ്യതയുള്ളൂ.

ഈ സീസൺ ആരംഭത്തിലായിരുന്നു ആഴ്സണൽ വിട്ട് വിൽഷെർ വെസ്റ്റ് ഹാമിൽ എത്തിയത്. വെസ്റ്റ് ഹാമിനായി ലീഗിലെ ആദ്യ മൂന്ന് മത്സരങ്ങൾ താരം കളിക്കുകയും ചെയ്തിരുന്നു. എന്നാൽ വോൾവ്സിനെതിരെ കളിക്കുമ്പോൾ ഏറ്റ പരിക്കാണ് വീണ്ടും വിൽഷെറിനെ പുറത്താക്കുകയായിരുന്നു.

Advertisement