Site icon Fanport

ചെൽസിയുടെ പത്താം നമ്പർ ഇനി വില്ലിയന് സ്വന്തം

ചെൽസി 2019-2020 സീസണിലേക്കുള്ള സ്കോഡ് നമ്പറുകൾ പ്രഖ്യാപിച്ചു. ഈഡൻ ഹസാർഡിന്റെ നമ്പർ 10 ജേഴ്സി ഇനി ബ്രസീലിയൻ താരം വില്ലിയൻ അണിയും. പുത്തൻ സൈനിംഗ് ക്രിസ്ത്യൻ പുലിസിക് വില്ലിയന്റെ പഴയ നമ്പറായ 22 ആണ് അണിയുക.

സെസ്ക് ഫാബ്രിഗാസിന്റെ നമ്പറായിരുന്ന 4 ആം നമ്പർ ഇനി ഡിഫൻഡർ അന്ദ്രീയാസ് ക്രിസ്റ്റിയൻസൻ ആണ് അണിയുക. എവർട്ടനിൽ നിന്ന് മടങ്ങി എത്തിയ കുർട് സൂമ 15 ആം നമ്പർ ജേഴ്‌സിയാണ് അണിയുക. മേസൻ മൌണ്ട് 19 ആം നമ്പറും റീസ് ജെയിംസ് 24 ആം നമ്പറുമാണ് അണിയുക.

Exit mobile version