വില്ലിയൻ ആഴ്സണലുമായുള്ള കരാർ റദ്ദാക്കും, ബ്രസീലിലേക്ക് മടങ്ങും

ആഴ്സണലിന്റെ ബ്രസീലിയൻ വിങ്ങർ വില്ലിയൻ ക്ലബ്ബ്മായുള്ള കരാർ റദ്ദാക്കും. ഇതോടെ ഫ്രീ ഏജന്റ് ആകുന്ന താരം ജന്മനാടായ ബ്രസീലിലെ കൊറിന്ത്യൻസ് ക്ലബ്ബ്മായി കരാർ ഒപ്പിടും. താരത്തിന് 2023 വരെ അവർ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

തന്റെ ചെൽസി കരാർ അവസാനിച്ചതോടെയാണ് വില്ലിയൻ കഴിഞ്ഞ വർഷം ആഴ്സണലിൽ ചേർന്നത്. ഫ്രീ ട്രാൻസ്ഫർ ആയിരുന്നെകിലും വൻ തുക ശമ്പളമായി ആഴ്സണൽ വില്ലിയന് നൽകിയിരുന്നു. പക്ഷെ താരം പ്രകടനത്തിൽ തീർത്തും നിറം മങ്ങിയതോടെ ആഴ്സണലിന് ബാധ്യതയായി. ഇതോടെ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ലണ്ടൻ വിടാൻ തീരുമാനിച്ചത്.

Previous articleഅദിതി ചൗഹാൻ ഗോകുലം കേരളയ്ക്ക് ഒപ്പം തുടരും
Next articleതന്റെ തന്നെ ഏഷ്യന്‍ റെക്കോര്‍ഡിനൊപ്പമെത്തി നിഷാദ് കുമാര്‍, ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി മെഡൽ