Site icon Fanport

വില്യനും ജിറൂദും ഒക്കെ താൽക്കാലിക കരാർ ഒപ്പുവെക്കും എന്ന പ്രതീക്ഷയിൽ ലമ്പാർഡ്

ജൂൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന പ്രധാന താരങ്ങൾ തന്നെ ചെൽസിയിൽ ഉണ്ട്. വില്യൻ, ജിറൂദ്, പെഡ്രോ എന്നിവർ ഒക്കെ ഈ ഗണത്തിൽ പെടുന്നവരാണ്. ജൂൺ അവസാനത്തിൽ കരാർ അവസാനിക്കുന്നവർക്ക് താൽക്കാലിക കരാർ നൽകി സീസൺ അവസാനം വരെ നിലനിർത്താം എന്നാണ് പ്രീമിയർ ലീഗ് ഇളവ് നൽകിയത്. ഈ താൽക്കലിക കരാർ എല്ലാവരും അംഗീകരിക്കും എന്ന് ചെൽസി പരിശീലകൻ ലമ്പാർഡ് പ്രതീക്ഷ പ്രകടിപ്പിച്ചു.

തങ്ങൾക്ക് കരാർ അവസാനിക്കാൻ ആയ വലിയ താരങ്ങൾ തന്നെയാണ് ഉള്ളത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് ചെൽസി കാര്യങ്ങൾ നീക്കുന്നത് എന്ന് ലമ്പാർഡ് പറഞ്ഞു. ഈ താരങ്ങൾക്ക് ഒക്കെ ക്ലബിനോട് സ്നേഹം ഉണ്ട്. പക്ഷെ അവർക്ക് അവരുടെ കരിയർ കൂടെ നോക്കേണ്ടതുണ്ടല്ലോ എന്ന് ലമ്പാർഡ് ചോദിക്കുന്നു. എങ്കിലും ഇതുവരെ തനിക്ക് ഉണ്ടായിരുന്ന സ്ക്വാഡ് സീസൺ അവസാനം വരെ ഉണ്ടാകും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ലമ്പാർഡ് പറഞ്ഞു.

Exit mobile version