വില്യന് വേണ്ടി ബാഴ്‌സലോണയും ബെക്കാമിന്റെ ക്ലബും രംഗത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി താരം വില്യനെ സ്വന്തമാക്കാൻ ബാഴ്‌സലോണയും ബെക്കാമിന്റെ എം.എൽ.എസ് ക്ലബായ ഇന്റർ മിയാമിയും രംഗത്ത്. കൂടാതെ താരത്തെ ചെൽസിയിൽ നിലനിർത്താൻ ചെൽസിയും താരത്തിന് പുതിയ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ സീസണോടെ ചെൽസിയിൽ തന്റെ കരാർ അവസാനിക്കുന്ന വില്യൻ എഫ്.എ കപ്പ് ഫൈനലിന് ശേഷം തന്റെ ഭാവി തീരുമാനിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ പ്രീമിയർ ലീഗിൽ ചെൽസിയുടെ ലണ്ടൻ എതിരാളികളായ ആഴ്‌സണലും വില്യനെ സ്വന്തമാക്കാൻ രംഗത്തുണ്ട്.

ഇതിൽ ബാഴ്‌സലോണ മൂന്ന് വർഷത്തെ കരാറാണ് താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ ചെൽസിയിൽ കരാർ പുതുക്കാൻ മൂന്ന് വർഷത്തെ കരാർ വേണമെന്ന ആവശ്യം വില്യൻ മുൻപോട്ട് വെച്ചിരുന്നു. കൂടാതെ ബെക്കാമിന്റെ ക്ലബായ ഇന്റർ മിയാമി വമ്പൻ ഓഫറാണ് വില്യന് മുൻപിൽ വെച്ചിട്ടുള്ളത്.