ചെൽസി വിട്ട് എങ്ങോട്ടുമില്ലെന്ന് വില്ല്യൻ

ഈ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസി വിട്ട് താൻ ഇങ്ങോട്ടും പോവുന്നില്ലെന്ന് ചെൽസിയുടെ ബ്രസീൽ മിഡ്ഫീൽഡർ വില്ല്യൻ. ന്യൂ കാസിലിനെതിരെ ചെൽസിയുടെ വിജയ ഗോൾ നേടിയതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വില്ല്യൻ. മത്സരത്തിൽ 2-1നാണ് ചെൽസി ന്യൂ കാസിലിനെ തോൽപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ വില്ല്യൻ ബാഴ്‌സലോണക്ക് പോവുമെന്ന വർത്തകൾക്കിടയിലാണ് വില്ല്യൻ താൻ ചെൽസിയിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചത്.

വില്ല്യന് പകരമായി ബാഴ്‌സലോണ താരം മാൽകമിനെ ബാഴ്‌സലോണ ചെൽസിക്ക് തരാൻ തയ്യാറാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകളെ എല്ലാം അവഗണിക്കുന്നുവെന്നും താൻ ചെൽസിയിൽ തന്നെ തുടരുമെന്നും ഇന്നലെ മത്സര ശേഷം വില്ല്യൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസം ചെൽസി പരിശീലകൻ സാരിയും വില്ല്യൻ ചെൽസിയിൽ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചെൽസിയിൽ വില്ല്യൻ ഒരു പ്രധാനപ്പെട്ട താരമാണെന്നും സാരി പറഞ്ഞിരുന്നു.