Site icon Fanport

കൊണ്ടേക്കെതിരെ വീണ്ടും വില്ല്യൻ

കൊണ്ടേ ഇപ്പോഴും ചെൽസിയുടെ കോച്ച് ആയിരുന്നെങ്കിൽ താൻ ചെൽസി വിടുമായിരുന്നു എന്ന് ചെൽസിയുടെ ബ്രസീലിയൻ മിഡ്‌ഫീൽഡർ വില്ല്യൻ. കഴിഞ്ഞ സീസണിൽ താരവും കോച്ച് അന്റോണിയോ കൊണ്ടേയും തമ്മിൽ മികച്ച ബന്ധമല്ലായിരുന്നു എന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. മാത്രവുമല്ല എഫ്.എ ജയിച്ച സമയത്ത് വില്ല്യൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിൽ നിന്ന് കൊണ്ടേയെ മറച്ചതും വാർത്തയായിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് താരം കൊണ്ടേക്കെതിരെ വീണ്ടും പ്രസ്താവനയുമായി രംഗത്തെത്തിയത്.

ഈ ട്രാൻസ്ഫർ വിൻഡോയിൽ താരം ചെൽസി വിടുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ബാഴ്‌സലോണ താരത്തിനായി നിരവധി തവണ സമീപിച്ചു എന്നും വാർത്തകൾ വന്നിരുന്നു. ബാഴ്‌സലോണയെ കൂടാതെ റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകളും വില്ല്യനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.  എന്നാൽ ഇതെല്ലം നിഷേധിച്ച് പുതിയ കോച്ചിന് കീഴിൽ ചെൽസിയിൽ തുടരാൻ വില്ല്യൻ തീരുമാനിക്കുകയായിരുന്നു. പുതിയ കോച്ചിന് കീഴിൽ കളിക്കുന്ന ഫുട്ബോൾ താൻ ആസ്വദിക്കുന്നു എന്ന് പറഞ്ഞ വില്ല്യൻ ക്ലബിന് തന്നെ വേണ്ടാതെ വരുന്ന സമയത്ത് മാത്രമേ താൻ ക്ലബ് വിട്ടുപോവുകയുള്ളു എന്നും പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version