Site icon Fanport

ചെൽസിയിൽ തുടരാനാണ് ആഗ്രഹം- വില്ലിയൻ

ചെൽസിയിൽ തന്നെ തുടരാനാണ് തനിക്ക് ആഗ്രഹമെന്ന് ചെൽസിയുടെ ബ്രസീലിയൻ വിങ്ങർ വില്ലിയൻ. മാഞ്ചസ്റ്റർ സിറ്റിയ്ക്ക് എതിരായ കമ്യുണിറ്റി ഷീൽഡ് മത്സരത്തിന് ശേഷമാണ് താരം സ്റ്റാംഫോഡ് ബ്രിഡ്ജിൽ തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് താരം മാറിയേക്കും എന്ന വാർത്തകൾക്കിടയിലാണ് താരത്തിന്റെ പ്രതികരണം.

താൻ ഒരിക്കലും ചെൽസി വിടാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടിലെങ്കിലും ക്ലബ്ബ് തന്നെ വിൽകാത്ത പക്ഷം ചെൽസിയിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും വില്ലിയൻ വ്യക്തമാക്കി.
മുൻ പരിശീലകൻ അന്റോണിയോ കോണ്ടെയുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി വില്ലിയൻ അംഗീകരിച്ചു. പക്ഷെ പുതിയ പരിശീലകൻ സാരിയുടെ കീഴിൽ വിജയമാണ് തന്റെ ലക്ഷ്യമെന്നും വില്ലിയൻ കൂട്ടി ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version