Site icon Fanport

“ടോട്ടൻഹാം അല്ല ആരായാലും മാഞ്ചസ്റ്ററിന് അറ്റാക്ക് ചെയ്യാനെ ഉദ്ദേശമുള്ളൂ” – സോൾഷ്യാർ

നാളെ മാഞ്ചസ്റ്റർ യുണൈറ്റഡ് വെംബ്ലിയിൽ ടോട്ടൻഹാമിന് എതിരെ ഇറങ്ങുകയാണ്. ഒലെ ഗണ്ണാർ സോൾഷ്യാർ ചുമതലയേറ്റ ശേഷം യുണൈറ്റഡ് നേരിടുന്ന ഏറ്റവും കരുത്തരായ എതിരാളികൾ ആകും സ്പർസ്. പക്ഷെ എതിരാളികൾ ആരായാലും അറ്റാക്കിംഗ് അല്ലാതെ വേറെ ഒരു സമീപനവും മാഞ്ചസ്റ്റർ യുണൈറ്റഡിന് ടോട്ടൻഹാമിനെതിരെ ഉണ്ടാകില്ല എന്ന് ഒലെ പറഞ്ഞു.

എതിരാളികൾ ആരായാലും അറ്റാക്ക് ചെയ്യുകയും ഫ്രണ്ട് ഫൂട്ടിൽ കളിക്കുകയും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ചരിത്രം. താൻ വളർന്നു വന്നതും അങ്ങനെയുള്ള ഫുട്ബോൾ കണ്ടാണ്. അതുകൊണ്ട് തന്നെ ഇതുവരെ കളിച്ച ഫുട്ബോൾ തന്നെ ആകും ടോട്ടൻഹാമിനെതിരെയും കളിക്കുക എന്ന് ഒലെ പറഞ്ഞു. ഇതിനു മുമ്പുള്ള മത്സരങ്ങളിൽ ലഭിച്ച പോലെ നിരവധി അവസരങ്ങൾ ടോട്ടൻഹാമിനെതിരെ ലഭിച്ചേക്കില്ല എങ്കിലും വിജയിക്കാനുള്ള അവസരങ്ങൾ തങ്ങൾക്ക് സൃഷ്ടിക്കാൻ ആകും എന്ന് ഒലെ പറഞ്ഞു.

താൽക്കാലിക പരിശീലകനായി മാഞ്ചസ്റ്ററിൽ എത്തിയ ഒലെ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരിശീലിപ്പിച്ച എല്ലാ മത്സരങ്ങളും മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചിട്ടുണ്ട്.

Exit mobile version