Site icon Fanport

വിൽഫ്രഡ് സാഹ ഇനി ക്രിസ്റ്റൽ പാലസിന്റെ പ്രീമിയർ ലീഗിലെ ടോപ് സ്‌കോറർ

ഫുൾഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയപ്പോൾ ക്രിസ്റ്റൽ പാലസിന്റെ രണ്ടാമത്തെ ഗോൾ നേടിയത് സൂപ്പർ താരം വിൽഫ്രെഡ് സാഹ ആയിരുന്നു. ക്രിസ്റ്റൽ പാലസിന് വേണ്ടി പ്രീമിയർ ലീഗിലെ സാഹയുടെ 23മത്തെ ഗോളായിരുന്നു ഇത്, ഇതോടെ പ്രീമിയർ ലീഗിൽ ക്ലബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി മാറി. 92-95 സീസണുകളിൽ ക്രിസ്റ്റൽ പാലസിന് വേണ്ടി കളിച്ച ക്രിസ് ആംസ്‌ട്രോങ്ങിന്റെ റെക്കോർഡിന് ഒപ്പമെത്തുകയായിരുന്നു സാഹ.

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന വിൽഫ്രഡ് സാഹ 2015ൽ ആണ് ക്രിസ്റ്റൽ പാലസിൽ എത്തിയത്. തുടർന്നിങ്ങോട്ട് 114 പ്രീമിയർ ലീഗ് മത്സരങ്ങൾ ക്ലബിന് വേണ്ടി കളിച്ചിട്ടുണ്ട് ഈ ഐവറികോസ്റ്റ് താരം. നിലവിൽ പ്രീമിയർ ലീഗിലെ ഏറ്റവും അപകടകാരികളായ വിങ്ങർമാരിൽ ഒരാളാണ് സാഹ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version