ഇനി ആര് നയിക്കും ആർസനലിനെ!

- Advertisement -

‘വെങ്ങറിന് പകരക്കാറില്ല, പുതിയൊരു പാതയാണ് നമുക്ക് ഇനി വേണ്ടത്.’ ഇന്ന് പത്ര സമ്മേളനത്തിനെത്തിയ ആർസനൽ ചീഫ് ഇവാൻ ഗസീദിയുടെ വാക്കുകളാണിത്. എങ്കിലും ആരാവും പുതിയ ആർസനൽ പരിശീലകൻ എന്ന ചോദ്യത്തിന് ഞങ്ങൾ ആളെ തേടുകയാണെന്നാണ് ഗസീദി പ്രതികരിച്ചത്. നീണ്ട 22 വർഷത്തിന് ശേഷം ആരാവും ആർസനൽ പരിശീലകനെന്ന കാര്യത്തിൽ ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷയും ആശങ്കയും ഉണ്ടെന്ന് തന്നെയാണ് വസ്തുത. ആർസനൽ പരിശീലകനാവാൻ സാധ്യതയുള്ള ചിലരുടെ സാധ്യകൾ പിരിശോധിക്കുകയാണിവിടെ.

പാട്രിക് വിയേര :

ആർസനലിന്റെ എക്കാലത്തേയും മഹാനായ താരങ്ങളിൽ ഒരാൾ, ഒരു പക്ഷേ ആർസനൽ കണ്ട ഏറ്റവും മഹാനായ ക്യാപ്റ്റൻ. പിന്നീട് മാഞ്ചസ്റ്റർ സിറ്റിക്ക് കളിച്ചെങ്കിലും ഇടക്ക് ഉലഞ്ഞെങ്കിലും നല്ല ബന്ധമാണ് വിയേരക്ക് വെങ്ങറുമായും ആർസനലുമായി ഉള്ളത്. ഇപ്പോൾ അമേരിക്കയിൽ സിറ്റി ഗ്രൂപ്പിന്റെ ന്യൂയോർക്ക് സിറ്റി പരിശീലകൻ ആർസനൽ പരിശീലകനാവുന്നത് തനിക്കും താൽപര്യമാണെന്ന് വെങ്ങർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പരിചയസമ്പത്ത് കുറഞ്ഞ വിയേര എന്ന പരീക്ഷണത്തിന് ക്ലബ് മുതിരുമോ എന്ന് കണ്ടറിയാം.

കാർലോ ആഞ്ചലോട്ടി :

ബയേണിൽ തിരിച്ചടി നേരിട്ടെങ്കിലും ഈ ഇറ്റാലിയൻ അതികായൻ ആരാണെന്ന് എല്ലാവർക്കും അറിയാം. പ്രീമിയർ ലീഗിൽ ചെൽസിയെ വച്ച് ചാമ്പ്യന്മാരായ പരിചയവും ആഞ്ചലോട്ടിക്കുണ്ട്. അത്യാവശ്യം നല്ല ഫുട്ബോൾ കളിക്കുന്ന ആഞ്ചലോട്ടിയുടെ അനുഭവ പരിചയവും കരിയറിലെ നേട്ടങ്ങളും ആഞ്ചലോട്ടിയെ പലർക്കും പ്രിയപ്പെട്ടതാക്കുന്നു. ഈ സീസണിൽ പലപ്പോഴും ആർസനൽ മത്സരത്തിന് ആഞ്ചലോട്ടി എത്തിയതും കാണേണ്ട വസ്തുതയാണ്. എങ്കിലും ആഞ്ചലോട്ടിക്ക് പലരും സാധ്യത കൽപ്പിക്കുന്നില്ല എന്നത് അതിശയിപ്പിക്കുന്ന വസ്തുതയാണ്.

ജോക്വിം ലോ :

ഈ ലോകകപ്പോടെ ജർമ്മൻ ടീമിനോട് വിട പറയുന്ന ലോക്ക് നല്ല സാധ്യതകളാണ് പറഞ്ഞ് കേൾക്കുന്നത്. ഓസിൽ അടക്കമുള്ള വരോടുള്ള ബന്ധവും നല്ല ഫുട്ബോളും ലോക്ക് നല്ല സാധ്യകൾ നൽകുന്നു. രാജ്യാന്തര ഫുട്ബോളും ക്ലബ് ഫുട്ബോളും വ്യത്യസ്ഥമെങ്കിലും കഴിഞ്ഞ സീസൺ അന്റോണിയ കോന്റ ചെൽസിയിൽ വിജയിച്ചത് ലോയുടെ സാധ്യതകൾ വർദ്ധിപ്പിക്കുന്നു.

തോമസ് ടൂഹൽ :

ബയേൺ ജോലി നിരസിച്ച ഈ ജർമ്മൻ പരിശീലകന്റെ കണ്ണ് ഇംഗ്ലീഷ് ഫുട്ബോളാണ് എന്ന് പറഞ്ഞ് കേൾക്കുന്നുണ്ട്. അങ്ങനെയെങ്കിലും മനോഹര ഫുട്ബോൾ കൈമുതലുള്ള ഈ മുൻ ഡോർട്ട്മുണ്ട് കോച്ച് ആർസനിലേക്ക് എത്തിയേക്കാം. എങ്കിലും കിരീട നേട്ടങ്ങളില്ലാത്തത് തുച്ചലിന് തിരിച്ചടിയാണ്. ഒപ്പം പി.എസ്.ജി, ചെൽസി ടീമുകളും തുച്ചലിനെ ലക്ഷ്യമിടുന്നുണ്ട്.

ബ്രണ്ടൻ റോജേർസ്സ് :

ഇംഗ്ലണ്ടിലേക്കൊരു മാക്കം റോജേർസ്സ് ആഗ്രഹിക്കുന്നുണ്ട്. സീസണിൽ കെൽറ്റിക്കുമായി മികച്ച പ്രകടനമാണ് റോജേർസ്സ് നടത്തുന്നത്. എങ്കിലും മുൻ ലിവർപൂൾ പരിശീലകൻ ടീമിലെത്തുന്നത് ആരാധകർ നല്ല രീതിയിലെടുക്കില്ല എന്നത് തന്നതാണ് റോജേർസ്സിന് മുമ്പിലുള്ള പ്രശ്നം.

തിയറി ഹെൻറി
:

അനുഭവ കുറവ് തന്നെയാവും ഹെൻറിക്ക് മുമ്പിലുള്ള വലിയ കടമ്പ. ബെൽജിയം സഹപരിശീലകനായ ഹെൻറി വെങ്ങറുമായി ഉടക്കി ആർസനൽ അക്കാദമി പണി ഏറ്റെടുക്കാത്ത തടക്കം പലതും ഹെൻറിക്ക് മുമ്പിലുള്ള തടസ്സമാണ്. എക്കാലത്തേയും മഹാനായ ആർസനൽ താരമായ ഹെൻറി പരിശീലകനാവുന്നതിൽ ആരാധകരിൽ പലർക്കും താൽപ്പര്യകുറവുണ്ട്.

റാഫ ബെനിറ്റേസ് :

ന്യൂകാസ്റ്റിലിൽ അതൃപ്തനാണ് റാഫ. മികച്ച റെക്കോർഡുകളും അനുഭവപരിചയമുള്ള ഈ സ്പെയിൻ കാരനെ അടുത്ത സീസണിൽ ആർസനലിൽ കണ്ടാൽ അത്ര അതിശയമാവില്ല. ആർസനൽ പരിശീലകനാവാനുള്ള സന്നദ്ധയും റാഫ അറിയിച്ചിട്ടുണ്ട്.

ഡീഗോ സിമിയോണി :

അത്ലെറ്റിക്കോയെ വച്ചുണ്ടാക്കിയ നേട്ടങ്ങളാണ് സിമിയോണിക്ക് കൂട്ട്. പെറ്റിറ്റിനെ പോലുള്ള മുൻ താരങ്ങളും സിമിയോണി വരണമെന്നാഗ്രഹിക്കുന്നുണ്ട്. എങ്കിലും ഇംഗ്ലീഷിൽ ഈ അർജന്റീനക്കാരന്റെ പരിമിധികളും പ്രതിരോധത്തിലൂന്നിയ കളി ശൈലിയും സിമിയോണിക്ക് വില്ലനാവുന്നുണ്ട്. ആർസനലിൽ സിമിയോണി എത്തുക എന്നത് ഇപ്പോൾ പ്രയാസം തന്നെയാണ്.

മാക്സിമോ അല്ലഗ്രീനി :

ആർസനൽ പരിശീലകനാവാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ഒരാളാണ് ഈ യുവന്റെസ് പരിശീലകൻ. യുവന്റെസുമായി സമീപകാലത്ത് ഉണ്ടാക്കിയ നേട്ടങ്ങളും, ഇംഗ്ലീഷ് ഫുട്ബോളിലേക്ക് വരാനുള്ള അല്ല ഗ്രിനിയുടെ താൽപര്യങ്ങളും ഈ സാധ്യകൾക്ക് ബലം നൽകുന്നു. മുൻ യുവന്റെ സ് പ രിശീലകൻ കോന്റയുടെ ഇംഗ്ലീഷ് ഫുട്ബോളിലെ വിജയവും അല്ല ഗ്രീനിക്ക് സഹായകമായേക്കും.

ലൂയിസ് എൻറിക്വ :

മുൻ ബാഴ്സ ടെക്നിക്കൽ ഡയരക്റ്റർ ആർസനിലേക്ക് ചേക്കേറിയത് മുതൽ കേക്കുന്നതാണ് എൻറിക്വ ആർസനലേക്ക് വരുമെന്നത്. എങ്കിലും ബാഴ്സക്കപ്പുറം എൻറിക്വയുടെ റെക്കോർഡുകൾ അദ്ദേഹത്തിന്റെ സഹായത്തിനെത്തില്ല എന്നതാണ് വസ്തുത. എങ്കിലും എൻറിക്വയെ അടുത്ത സീസണിൽ ആർസനലിൽ കണ്ടാൽ അത്ര അതിശയിക്കാനില്ല.

ഇവർക്ക് പുറമെ ഹോഫൻഹൈം പരിശീലകൻ നൈഗിൽസ്മാൻ അടക്കം പല ജർമ്മൻ പേരുകളും ആർസലുമായി ബന്ധപ്പെട്ട് കേൾക്കുന്നുണ്ട്. ഒപ്പം മുൻ ആർസനൽ ക്യാപ്റ്റനും ഇപ്പോയത്തെ സിറ്റി സഹപരിശീലകനുമായ മൈക്കൾ ആർട്ടറ്റെയും സാധ്യതാ പട്ടികയിലുണ്ട്. എങ്കിലും അത്തരമൊരു പരിശീലനത്തിന് ആർസനൽ മുതിരാൻ സാധ്യത കുറവാണ്. ഇനി മുകളിൽ പറയാത്ത ആരെയെങ്കിലേയുമോ ആർസനിൽ കണ്ടാലും അതിശയിക്കേണ്ടതില്ല. എങ്കിലും ഫെർഗൂസണു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് സംഭവിച്ചത് ഒഴിവാക്കാനാവും ക്ലബ് ശ്രമിക്കുക. വലിയ ട്രാൻസ്ഫർ ബഡ്ജറ്റും പുതിയ പരിശീലകനു ലഭിച്ചേക്കും. വെങ്ങറിന് ശേഷം ആർസനൽ ആര് നയിക്കും എന്ന് നമുക്ക് കാത്തിരുന്ന് തന്നെ കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement