വിശ്രമമോ, പുതിയ ജോലിയോ, വെങ്ങർ എങ്ങോട്ട്!

- Advertisement -

ആർസനിലോട് നീണ്ട 22 കൊല്ലത്തിന് ശേഷം ആഴ്സനെ വെങ്ങർ വിട ചൊല്ലിയിരിക്കുകയാണല്ലോ. എങ്കിലും അദ്ദേഹത്തിന്റെ പത്രകുറിപ്പിലടക്കം വ്യക്തമാവാത്ത പല കാര്യങ്ങളും കിടക്കുന്നുണ്ട് എന്നതാണ് വസ്തുത. ആർസനലിന്റെ പടി ഇറങ്ങുകയാണെന്ന് പറഞ്ഞ വെങ്ങർ താൻ വിരമിക്കുകയാണെന്ന് എങ്ങും വ്യക്തമാക്കിയിട്ടില്ല എന്നതാണ് സത്യം. ഫുട്ബോൾ തനിക്ക് മടുത്തില്ലെന്ന് ഇന്നും പറയുന്ന വെങ്ങർ ഈ 68 ആം വയസ്സിലും പുതിയ ജോലി കണ്ടത്തിയാൽ അതിശയിക്കാനില്ല എന്നതാണ് വസ്തുത. വിശ്രമജീവിതം തിരഞ്ഞെടുക്കുന്നില്ലെങ്കിൽ വെങ്ങറിന് മുമ്പിൽ പല സാധ്യതകളും ഉണ്ടന്നാണ് വസ്തുത.

വെങ്ങറിന്റെ പഴയ ക്ലബ് എ.എസ് മൊണോക്കയിലേക്ക് വെങ്ങർ തിരിച്ച് പോവുക എന്നത് വളരെ സാധ്യതയുള്ള ഒന്നാണ്. മൊണോക്ക പരിശീലകൻ ജെറി ഡിനെ പലരും ഉന്നം വകുന്നതിനാലും ക്ലബിന്റെ ഘടനയും യുവതാരങ്ങളെ വാർത്തെടുക്കുന്നതിലുള്ള ശ്രദ്ധയും വെങ്ങറിന് ചേർന്നതാണ്. ഒരു മടക്കം ചിലപ്പോൾ വെങ്ങർ ആഗ്രഹിക്കുന്നുണ്ടാവും. അതേപോലെ സാധ്യതയുള്ള മറ്റൊരു ക്ലബ് പി.എസ്.ജിയാണ്. ഉനയി എമറെ അടുത്ത സീസൺ സ്ഥാനം നിലനിർത്തില്ലെന്ന് ഏതാണ്ട് ഉറപ്പായതിനാലും, വെങ്ങറിൽ പി.എസ്.ജിക്കുള്ള താൽപര്യവും പ്രസിദ്ധമാണ്. എങ്കിലും ചാമ്പ്യൻസ് ലീഗ് ഉന്നമിടുന്ന പി.എസ്.ജി പരീക്ഷണത്തിന് മുതിരുമോ എന്നത് ചോദ്യമാണ്. തോമസ് തുച്ചലുമായി ഏതാണ്ട് പി.എസ്.ജി ഡീൽ ഉറപ്പിച്ചെന്നും വാർത്തകളുണ്ട്.

ഫ്രാൻസിലെ മറ്റ് ടീമുകളും വെങ്ങറിന്റെ പരിഗണയിൽ ഉണ്ടാവുമെന്നുറപ്പാണ്. അതേ പോലെ തന്നെ ലോകകപ്പിന് ശേഷം ഫ്രാൻസ് ടീമിന്റെ പരിശീലകനാവാൻ വെങ്ങർ ഒരുങ്ങിയാലും അതിശയമില്ല. മുമ്പ് പലപ്പോയും വെങ്ങർ ഇംഗ്ലണ്ട് ജോലി എടുക്കണമെന്ന് താൽപര്യം പ്രകടിപ്പിച്ച ഇംഗ്ലീഷ് എഫ്.എ ലോകകപ്പിന് ശേഷം വെങ്ങറിന് ജോലി വാഗ്ദാനം ചെയ്യാനും സാധ്യതയുണ്ട്. എങ്കിലും രാജ്യാന്തര ഫുട്ബോളിനു വെങ്ങറിന് അത്ര താൽപര്യമില്ലെന്ന് പ്രസിദ്ധമാണ്.

ഇതിനോടൊപ്പം അധികം രണ്ട് സാധ്യതകളും വെങ്ങറിന് മുമ്പിലുണ്ട്. സൂപ്പർ താരങ്ങളെ വാങ്ങി വാർത്ത സൃഷ്ടിച്ച ചൈനീസ് സൂപ്പർ ലീഗും, അമേരിക്കയുടെ മേജർ സോക്കർ ലീഗുമാണവ. പ്രത്യേകിച്ച് ഇബ്ര അടക്കമുള്ളവർ അമേരിക്കക്ക് ചേക്കേറിയ സ്ഥിതിക്ക്. എങ്കിലും ആർസനലിൽ അല്ലാതെ വെങ്ങറെ കാണുക എന്നത് പലർക്കും സുഖമുള്ള കാഴ്ച്ചയാവില്ല, എന്നാൽ മറ്റ് പലരും വെങ്ങർ വിരമിക്കരുതെന്ന് താൽപ്പര്യം പ്രകടിക്കുന്നവരുമാണ്. എന്താണ് ആശാന്റെ അടുത്ത പ്ലാൻ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement