വെസ്റ്റ് ഹാമിന് ജയം, വാട്ട്ഫോർഡ് വീണ്ടും തോറ്റു

- Advertisement -

<bപ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസ്, ഹഡഴ്‌സ്‌ഫീൽഡ് ടൌൺ, വെസ്റ്റ് ഹാം എന്നീ ടീമുകൾക്ക് ജയം. ബേൻലി-ബ്രയ്ട്ടൻ മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. മികച്ച ഫോമിലുള്ള ലെസ്റ്ററിനെയാണ് എവേ മത്സരത്തിൽ ക്രിസ്റ്റൽ പാലസ് എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്തത്. പാലസിനായി സാഹ, ബെന്റകെ, സാക്കോ എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ 17 പോയിന്റുമായി പാലസ് ലീഗിൽ 14 ആം സ്ഥാനത്തേക്ക് ഉയർന്നു. മോയസിന് കീഴിൽ മികച്ച പ്രകടനം തുടരുന്ന വെസ്റ്റ് ഹാം സ്റ്റോക്കിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്ന് നില മെച്ചപ്പെടുത്തി. മാർക് നോബിൾ, ആനാടോവിച്, ദിയാഫ്ര സാക്കോ എന്നിവരാണ് ഹാമേഴ്സിന്റെ ഗോൾ നേടിയത്. ജയത്തോടെ 17 പോയിന്റുമായി വെസ്റ്റ് ഹാം 15 ആം സ്ഥാനത്തെത്തി. 16 പോയിന്റുള്ള സ്റ്റോക്ക് 17 ആം സ്ഥാനത്താണ്‌. വാട്ട്ഫോഡിന് തുടർച്ചയായ മൂന്നാം തോൽവി. ഇത്തവണ ഹഡഴ്‌സ്‌ഫീൽഡ് ടൗണാണ് അവരെ 1-4 ന് തകർത്തത്. ഇരു ടീമുകളും ചുവപ്പ് കാർഡ് കണ്ട മത്സരത്തിൽ വാട്ട് ഫോഡിന്റെ ട്രോയ് ഡീനിയും, ഹഡഴ്‌സ്‌ഫീൽഡ്ന്റെ ജോനാഥൻ ഹോഗും ചുവപ്പ് കാർഡ് കണ്ടു പുറത്തായി. ആരോൻ മൂയ് ഹഡഴ്‌സ്‌ഫീൽഡിനായി രണ്ടു ഗോളുകൾ നേടി.r>
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement