കരബാവോ കപ്പ്: ടോട്ടൻഹാമിനെ മറികടന്ന് വെസ്റ്റ്ഹാം ക്വാർട്ടറിൽ

- Advertisement -

കരബാവോ ഇംഗ്ലീഷ് ലീഗ് കപ്പിൽ കരുത്തരായ ടോട്ടൻഹാം ഹോട്പറിന് കാലിടറി. ഇന്നലെ നടന്ന ലണ്ടൻ ഡർബിയിൽ വെസ്റ്റ്ഹാം യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് സ്പർസിനെ തോൽപ്പിച്ചത്. രണ്ടു ഗോളുകൾക്ക് പിന്നിട്ടു നിന്ന ശേഷമാണ് ഹാമേഴ്‌സ് മത്സരം തിരിച്ചു പിടിച്ചത്. മത്സരത്തിനിടെ ഹാരി കെയ്‌നു പരിക്കേറ്റതും സ്പർസിന് തിരിച്ചടിയായി.

ആൻഡ്രൂ ആയു നേടിയ ഇരട്ട ഗോളുകൾ ആണ് ഹാമേഴ്‌സിനെ ലീഗ് കപ്പിന്റെ ക്വാർട്ടറിലേക്ക് നയിച്ചത്. ആറാം മിനിറ്റിൽ സിസോകോയും മുപ്പത്തേഴാം മിനിറ്റിൽ ഡിലേ അല്ലിയും നേടിയ ഗോളുകളിൽ സ്പഴ്‌സ് ലീഡ് എടുത്തിരുന്നു.

രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവ് നടത്തിയ വെസ്റ്റ്ഹാം 55, 60 മിനിറ്റിൽ ആൻഡ്രൂ ആയുവിലൂടെ തിരിച്ചടിച്ചു സമനില പിടിച്ചു. 70ആം മിനിറ്റിൽ ഓഗബോന്ന നേടിയ മൂന്നാം ഗോളിലൂടെ വെസ്റ്റ്ഹാം ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement