വെസ്റ്റ് ബ്രോം കോച്ച് പുറത്തേക്ക്

- Advertisement -

പ്രീമിയർ ലീഗ് സീസൺ അവസാനിക്കാൻ ആറ് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ വെസ്റ്റ് ബ്രോമും കോച്ച് അലൻ പാർഡ്യു വഴിപിരിഞ്ഞു. നാല് മാസക്കാലത്തോളം ബാഗ്ഗീസിന്റെ കോച്ചായിരുന്ന പാർഡ്യൂവിന്റെ സമ്പാദ്യം ഒരേ ഒരു പ്രീമിയർ ലീഗ് വിജയമാണ്. ശനിയാഴ്ച ബേൺലിയോടേറ്റ 2-1 ന്റെ ഹോംമാച്ച് പരാജയം തുടർച്ചയായ എട്ടാമത്തെതാണ് . ക്ലബ്ബ് തരം താഴത്തൽ ഭീഷണി നേരിട്ട്കൊണ്ടിരിക്കുന്നതിനിടെയാണ് ഹെഡ് കോച്ചും ക്ലബ്ബും തമ്മിൽ വേർപിരിയുന്നത്. അലൻ പാർഡ്യൂവും അസിസ്റ്റന്റ് ജോൺ കാർവറും ക്ലബ്ബ് വിട്ടെന്ന് ഔദ്യോഗിക കുറിപ്പിൽ ക്ലബ്ബ് അറിയിച്ചു. റിസർവ് ടീം കോച്ചായ ഡാരൻ മൂർ അണ് നിലവിലെ കോച്ച്

മുൻ ക്രിസ്റ്റൽ പാലസ്, ചാൾട്ടൺ അത്ലെറ്റിക്ക് താരമായ അലൻ പാർഡ്യു 1998 റീഡിംഗിന്റെ കെയർടേക്കർ കോച്ചായാണ് മാനേജിംഗ് കരിയർ ആരംഭിക്കുന്നത്. രണ്ട് തവണ താൻ പരിശീലിപ്പിച്ച ടീമുകളുമായി എഫ്എ കപ്പ് ഫൈനലിൽ എത്താം അദ്ദേഹത്തിനായി. 2006ൽ വെസ്റ്റ് ഹാമിനേയും 2016ൽ ക്രിസ്റ്റൽ പാലസിനേയും അലൻ പാർഡ്യു എഫ്എ കപ്പ് ഫൈനലിൽ എത്തിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement