പ്രീമിയർ ലീഗിൽ ഇന്ന് വെസ്റ്റ് ബ്രോം – ബേൺലി പോരാട്ടം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ഏക മത്സരത്തിൽ വെസ്റ്ബ്രോമിച് ബേൺലിയെ നേരിടും. വെസ്റ്റ് ബ്രോമിന്റെ ഗ്രൗണ്ടിലാണ് മത്സരം.

ലീഗ് ടേബിളിൽ തൊട്ടടുത്ത സ്ഥാനങ്ങളിലാണ് ഇരു ടീമുകളും . ബേൺലി 11 ആം സ്ഥാനത്തും വെസ്റ്റ്ബ്രോം 12 ആം സ്ഥാനത്തും. അതുകൊണ്ടു തന്നെ തുല്യ ശക്തികൾ എന്ന് വിളിക്കാവുന്നവരുടെ പോരാട്ടമാണ്. പക്ഷെ സ്വന്തം ഗ്രൗണ്ടിന് പുറത്ത്‌ കാര്യമായ വിജയങ്ങളില്ലാത്ത ബേൺലി ജയിക്കണമെങ്കിൽ നന്നായി കഷ്ടപ്പെടേണ്ടി വരും.

വെസ്റ്റ് ബ്രോം ടീമിലേക്ക് സ്ട്രൈക്കർ സാല്മോൻ റോണ്ടോന് തിരിച്ചെത്തിയേക്കും. എന്നാൽ നേസർ ചാഡ്ലി ഇത്തവണയും കളിച്ചേക്കില്ല. പരിക്കാണ് കാരണം. ബേൺലി പ്രതിരോധത്തിലേക്കു സ്റ്റീഫൻ വാർഡ് തിരിച്ചെത്തിയേക്കും.

കഴിഞ്ഞ മത്സരത്തിൽ ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് തങ്ങളുടെ 5 മത്സരങ്ങളുടെ ജയമില്ലാത്ത യാത്ര അവസാനിപ്പിച്ച ടോണി പുലിസിന്റെ ടീം സ്വന്തം ഗ്രൗണ്ടിൽ ജയം തുടരാൻ തന്നെയാവും ഇറങ്ങുക. ക്രിസ്റ്റൽ പാലസിനോട് പൊരുതി നേടിയ വിജയമാവും ബേൺലിയുടെ ആത്മവിശ്വാസം. കൂടാതെ ശക്തരായ എവർട്ടനെ തോല്പിക്കുകയും മാഞ്ചെസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളകുകയും ചെയ്ത ടീമാണ് ബേൺലി എന്നത് അവരെ അപകടകാരികളാകുന്നു.

Advertisement