ഇത്തവണയും ജയമില്ലാതെ വെസ്റ്റ്ബ്രോം

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ ജയത്തിനായുള്ള വെസ്റ്റ് ബ്രോമിന്റെ കാത്തിരിപ്പ് നീളുന്നു. എവേ മത്സരത്തിൽ സൗത്താംപ്ടനെ നേരിട്ട അവർ എതിരില്ലാത്ത 2 ഗോളുകൾക്കാണ് തോറ്റത്. ഇന്നത്തെ തോൽവിയോടെ കേവലം 1 പോയിന്റ് മാത്രമുള്ള വെസ്റ്റ് ബ്രോം 17 ആം സ്ഥാനത്താണ്. 2 ജയങ്ങൾ ഉള്ള സൗത്താംപ്ടൻ പത്താം സ്ഥാനത്താണ്.

കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ വിറപ്പിച്ച പോരാട്ടവീര്യം മറന്ന വെസ്റ്റ് ബ്രോം കളിയിൽ ഒരു ഘട്ടത്തിലും സൗത്താംപ്ടന് ഭീഷണിയായില്ല. ഇരു പകുതികളിലുമായി ഓരോ ഗോളുകൾ നേടിയ സൗത്താംപ്ടൻ ആകട്ടെ മികച്ച പ്രതിരോധവും ഒരുക്കി. ആദ്യ പകുത്തിൽ മൂസ ജെനോപ്പോയും, രണ്ടാം പകുതിയിൽ ഒറിയോ റൊമേയുവുമാണ് സൈന്റ്സിനായി വല കുലുക്കിയത്.