എവേ ഗ്രൗണ്ടിൽ മുട്ടിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും, വെസ്റ്റ് ഹാമിനോടും ദയനീയ പരാജയം

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഷ്ടകാലം അടുത്ത കാലത്തൊന്നും തീരില്ല എന്ന സൂചനകളാണ് ഇന്ന് പ്രീമിയർ ലീഗിൽ കണ്ടത്. ഒരു സ്ട്രൈക്കറെയോ മിഡ്ഫീൽഡറെയോ വാങ്ങാത്തതിന് ഈ സീസൺ മുഴുവൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അനുഭവിച്ചേക്കാം. ഇന്ന് വെസ്റ്റ് ഹാം മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്.

ഒന്ന് പൊരുതി നോക്കാൻ കഴിയാതെ കഷ്ടപ്പെടുന്ന യുണൈറ്റഡിനെ ആണ് ഇന്ന് കണ്ടത്. പരിക്ക് കൊണ്ട് വലയുന്ന യുണൈറ്റഡിന് ഇന്ന് കളത്തിലും പരിക്ക് പ്രശ്നമായി. റാഷ്ഫോർഡ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്ത് പോയത് കാരണം സ്ട്രൈക്കദ് ഇല്ലാതെയാണ് മാഞ്ചസ്റ്റർ ഇന്ന് കളിയുടെ രണ്ടാം പകുതിയിൽ ഭൂരിഭാഗവും കളിച്ചത്.

ആദ്യ പകുതിയിൽ യാർമെലെങ്കോയുടെ ഗോളിലൂടെ ആയിരുന്നു വെസ്റ്റ് ഹാം ഇന്ന് ലീഡ് എടുത്തത്. കളിയുടെ 44ആം മിനുട്ടിൽ ഫിലിപ്പെ ആൻഡേഴ്സന്റെ പാസിൽ നിന്നായിരുന്നു യാർമെലെങ്കോയുടെ ഗോൾ. രണ്ടാം പകുതിയിൽ ക്രിസ്വെലിന്റെ ഫ്രീകിക്കിലൂടെ വെസ്റ്റ് ഹാം വിജയം ഉറപ്പിച്ച രണ്ടാം ഗോളും നേടി.

മാഞ്ചസ്റ്റർ യുണൈറ്റഡ് എവേ ഗ്രൗണ്ട അവസാനമായി വിജയിച്ചത് ഫെബ്രുവരി മാസത്തിലാണ്. ഈ സീസണിൽ പ്രീമിയർ ലീഗിൽ ആകെ ആറു മത്സരങ്ങൾ കഴിഞ്ഞപ്പോൾ രണ്ടു വിജയം മാത്രം സ്വന്തമാക്കാനേ മാഞ്ചസ്റ്റർ യുണൈറ്റഡിനായിട്ടുള്ളൂ.

Previous articleസാമുവൽ താരമായി, പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗംഭീര തിരിച്ചുവരവ്
Next articleഇഞ്ചുറി ടൈം ഗോളിൽ സമനിലകൊണ്ട് രക്ഷപ്പെട്ട് വോൾവ്സ്