Site icon Fanport

വെസ്റ്റ് ഹാമിൽ ഇനിയും സാബലെറ്റ തുടരും

അർജന്റീനൻ ഡിഫൻഡർ പാബ്ലൊ സാബലെറ്റ വെസ്റ്റ ഹാമിൽ പുതിയ കരാർ ഒപ്പുവെച്ചു. ഒരു വർഷത്തെക്കാണ് സാബലെറ്റ കരാർ പുതുക്കിയത്. 2017 ജൂലൈയിൽ ഫ്രീ ട്രാൻസ്ഫറിൽ വെസ്റ്റ് ഹാമിൽ എത്തിയ സാബലെറ്റ അവസാന രണ്ടു വർഷങ്ങളായി വെസ്റ്റ് ഹാം ടീമിന്റെ പ്രാധാന ഭാഗമായിരുന്നു.

രണ്ട് സീസണുകളിൽ നിന്നായി 65 മത്സരങ്ങൾ വെസ്റ്റ് ഹാമിനായി സാബലെറ്റ കളിച്ചു. കഴിഞ്ഞ സീസണിൽ 25ൽ അധികം മത്സരങ്ങൾ 34കാരനായ സാബലെറ്റ കളിച്ചിരുന്നു. തന്നെ മുമ്പ് മാഞ്ചസ്റ്റർ സിറ്റിയിൽ പരിശീലിപ്പിച്ച പെലിഗ്രിനിയുടെ സാന്നിദ്ധ്യമാണ് വെസ്റ്റ് ഹാഇൽ തുടരാൻ ഇപ്പോൾ സാബലെറ്റയെ പ്രചോദിപ്പിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ ആയിരുന്നപ്പോൾ രണ്ട് പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുള്ള താരമാണ് സാബലെറ്റ.

Exit mobile version