വെസ്റ്റ് ഹാം താരം ഒഗ്ബോണയ്ക്ക് ഈ സീസൺ നഷ്ടമാകും

20211119 221210

വെസ്റ്റ് ഹാം യുണൈറ്റഡ് ഡിഫൻഡർ ആഞ്ചലോ ഒഗ്ബോണ ഇനി ഈ സീസണിൽ കളിക്കില്ല. എ സി എൽ ഇഞ്ച്വറിയേറ്റ താരത്തിന് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതിനാൽ ആണ് സീസൺ നഷ്ടമാകുന്നത്. കാൽമുട്ടിന്റെ ലിഗമെന്റിന് പരിക്കേറ്റതായി ക്ലബ് നേരത്തെ അറിയിച്ചിരുന്നു. വെസ്റ്റ് ഹാം മികച്ച ഫോമിൽ ഇരിക്കെ ആണ് അവരുടെ പ്രധാന താരം പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത്.

33 കാരനായ ഒഗ്ബോണയ്ക്ക് ലിവർപൂളിന് എതിരായ മത്സരത്തിൽ ആയിരുന്നു പരിക്കേറ്റത്. അന്ന് ആദ്യ പകുതിയിൽ കണ്ണിന് പരിക്കേറ്റ് താരം കളം വിട്ടിരുന്നു. പിന്നീട് കാൽമുട്ടിന് അസ്വസ്ഥതയുണ്ടെന്ന് പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് വെസ്റ്റ് ഹാം എ സി എൽ ഇഞ്ച്വറി കണ്ടെത്തിയത്.

Previous articleവിന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്കുള്ള ലങ്കന്‍ ടീമിൽ ചരിത് അസലങ്കയും
Next articleഅനായാസം ഇന്ത്യ, രാഹുലിനും രോഹിത്തിനും അര്‍ദ്ധ ശതകം