Site icon Fanport

ഡെക്ലാൻ റൈസിന് വീണ്ടും ഗോൾ, വെസ്റ്റ് ഹാം ന്യൂകാസിലിനെ വീഴ്ത്തി

വെസ്റ്റ് ഹാം തങ്ങളുടെ ഹോം ഗ്രൗണ്ടിലെ മികച്ച ഫോം തുടരുകയാണ്. ഇന്ന് ലണ്ടൺ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ന്യൂകാസിലിനെതിരെ വെസ്റ്റ് ഹാം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ആദ്യ പകുതിയിൽ യുവ താരം ഡെക്ലാൻ റൈസും ക്യാപ്റ്റൻ നോബലുമാണ് വെസ്റ്റ് ഹാമിന്റെ ഗോളുകൾ നേടിയത്.

യുവതാരം റൈസിന്റെ നാലു മത്സരങ്ങൾക്ക് ഇടയിലെ രണ്ടാം ഗോളാണിത്. ഇന്നത്തേത് ഉൾപ്പെട വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടിൽ അവസാന ഏഴു മത്സരങ്ങളിൽ പെലിഗ്രെനിയുടെ ടീം പരാജയപ്പെട്ടിട്ടില്ല. ലീഗിൽ ഇപ്പോൾ 39 പോയന്റുമായി 9ആം സ്ഥാനത്താണ് വെസ്റ്റ് ഹാം.

Exit mobile version