വെസ്റ്റ് ഹാമിനു മുന്നിൽ ലിവർപൂൾ പേടിച്ച് വിറച്ചെന്ന് നോബിൾ, ക്ഷുഭിതനായി ക്ലോപ്പ്

വെസ്റ്റ് ഹാമിനു മുന്നിൽ ഇന്നലെ ലിവർപൂൾ പേടിച്ചു വിറച്ചു എന്ന് വെസ്റ്റ് ഹാം മിഡ്ഫീൽഡർ മാർക് നോബിൾ. ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന പോരാട്ടത്തിൽ വെസ്റ്റ് ഹാം ലിവർപൂളിനെ സമനിലയിൽ തളച്ചിരുന്നു. ലീഗിൽ ഒന്നാം സ്ഥാനത്ത് ആണെങ്കിൽ ലിവർപൂൾ വെസ്റ്റ് ഹാമിന്റെ ഗ്രൗണ്ടിൽ പേടിച്ചു പോയെന്നാണ് നോബിൾ പറഞ്ഞത്. ഒരു പോയന്റ് ലിവർപൂളിന് ലഭിച്ചത് ഭാഗ്യമാണെന്നു നോബിൾ പറഞ്ഞു.

എന്നാൽ നോബിളിന്റെ ഈ പ്രസ്താവന ക്ലോപ്പിനെ ക്ഷുഭിതനാക്കി. എന്തിനാണ് ഇത്തരത്തിൽ സംസാരിക്കുന്നത് എന്നായിരുന്നു ക്ലോപ്പിന്റെ മറുപടി. ആരെയും തങ്ങൾ പേടിക്കുന്നില്ലെന്നും. ഇതിലും മികച്ച പോരാട്ടങ്ങൾ മറ്റി ടീമുകളിൽ നിന്ന് ലിവർപൂളിന് നേരിടേണ്ടി വന്നിട്ടുണ്ട് എന്നും ക്ലോപ്പ് പറഞ്ഞു. ഇത്ര വലിയ ടീം ഉണ്ടായിട്ടും മത്സരങ്ങൾ ജയിക്കാൻ വെസ്റ്റ് ഹാമിനെ കഴിയാത്തത് എന്താണെന്നത് തനിക്ക് മനസ്സിലാകുന്നില്ല എന്ന് പരിഹാസത്തോടെ ക്ലോപ്പ് പറയുകയും ചെയ്തു.

സീസണിൽ 62 പോയന്റ് തങ്ങൾ ഇതുവരെ നേടി. ആകെ ഒരു പരാജയമെ ഉള്ളൂ. അതുകൊണ്ട് തന്നെ ഈ ഒരു സമനിലയെ ഓർത്ത് വേറെ ആരും കരയണ്ട എന്നും ക്ലോപ്പ് പറഞ്ഞു.

Exit mobile version