“ഈ ഇടവേള വെസ്റ്റ് ഹാമിന് പുതുജീവൻ നൽകും”

- Advertisement -

ഇപ്പോൾ ലഭിച്ച ഇന്റർ നാഷണൽ ബ്രേക്ക് വെസ്റ്റ് ഹാമിനെ ആശ്വാസമാണെന്ന് വെസ്റ്റ് ഹാം വിംഗർ അന്റോണിയോ. പ്രീമിയർ ലീഗിൽ നാലു മത്സരങ്ങളിൽ നാലും തോറ്റ് ഇരിക്കുകയാണ് ഇപ്പോൾ വെസ്റ്റ് ഹാം. ഈ ഇടവേള അത് മറന്ന് പുതിയ തുടക്കത്തിന് വെസ്റ്റ് ഹാമിനെ സഹായിക്കും എന്ന് താരം പറയുന്നു. ടീമിൽ കൂടുതൽ പുതിയ താരങ്ങളാണ് എന്നതാണ് ഒത്തിണക്കം വരാൻ താമസമെന്നും താരം പറഞ്ഞു.

9 പുതിയ സൈനിംഗ്സ് ആണ് ടീമിൽ ഉള്ളത്. അവർക്ക് എല്ലാവർക്ക് പരസ്പരം അറിയാൻ കുറച്ച് സമയം വേണ്ടി വരും. എല്ലാവരെയും ഒരു ടാക്ടിക്സിലേക്ക് കൊണ്ടു വരാൻ മാനേജർ ശ്രമിക്കുന്നുണ്ട് എന്നും അന്റോണിയോ പറഞ്ഞു. ഇനി കടുത്ത മത്സരങ്ങളാണ് വെസ്റ്റ് ഹാമിനെ കാത്തിരിക്കുന്നത്.

എവർട്ടൺ എവേ ആണ് അടുത്തതായി വെസ്റ്റ് ഹാമിന് കളിക്കാനുള്ളത്‌. അതിന് പിറകെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡുമാണ് ലീഗിൽ വെസ്റ്റ് ഹാമിന്റെ എതിരാളികൾ‌.

Advertisement