Site icon Fanport

വെസ്റ്റ് ഹാമിന് 92 ലക്ഷം പിഴ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ വെസ്റ്റ് ഹാമിന് വൻ പിഴ. വെസ്റ്റ് ഹാം ആരാധകർ നടത്തിയ പ്രതിഷേധത്തിനാണ് ഇപ്പോൾ പിഴ വന്നത്. കഴിഞ്ഞ സീസൺ അവസാനത്തിൽ ബേർൺലിക്ക് എതിരായ ഹോം മത്സരത്തിലായിരുന്നു വെസ്റ്റ് ഹാം ആരാധകർ ഗ്രൗണ്ട് കയ്യേറി പ്രതിഷേധം നടത്തിയത്. പത്ത് ലക്ഷം പൗണ്ടാണ് വെസ്റ്റ് ഹാമിന് ഇംഗ്ലീഷ് എഫ് എ പിഴ വിധിച്ചിരിക്കുന്നത്. ഏകദേശം 92ലക്ഷം രൂപവരും ഇത്.

ക്ലബ് ഉടമകൾക്ക് എതിരെ ആയിരുന്നു വെസ്റ്റ് ഹാം ആരാധകരുടെ അന്നത്തെ പ്രതിഷേധം. പിഴ വന്നു എങ്കിലും പ്രതിഷേധം ഫലം കണ്ടിരുന്നു. വെസ്റ്റ് ഹാം ഈ സീസണിൽ ട്രാൻസ്ഫർ മാർക്കറ്റിൽ വൻ തുക ചിലവഴിക്കുകയും പല വലിയ വലിയ താരങ്ങളെ എത്തിക്കുകയും ചെയ്തിരുന്നു. പ്രീമിയർ ലീഗിൽ ആദ്യ പത്തിൽ ഫിനിഷ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഹാം ഇപ്പോൾ.

Exit mobile version