ചെൽസിയെ പുകഴ്ത്തി മോയസ്

- Advertisement -

പ്രീമിയർ ലീഗിൽ മൂന്നാമതുള്ള ചെൽസിയെ പുകഴ്ത്തി വെസ്റ്റ്ഹാം മാനേജർ ഡേവിഡ് മോയസ് രംഗത്ത്. ശനിയാഴ്ച നടക്കുന്ന ചെൽസിക്ക് എതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ആണ് മോയസ് ചെൽസിയെ പുകഴ്ത്തിയത്. “ഫന്റാസ്റ്റിക്” എന്നാണ് ചെൽസിയെ മോയസ് വിശേഷിപ്പിച്ചത്. പ്രീമിയർ ലീഗിലെ മികച്ച ടീമാണ് ചെൽസി എന്നും മോയസ് കൂട്ടിച്ചേർത്തു.

പ്രീമിയർ ലീഗിൽ ഇതുവരെ 15 മത്സരങ്ങളിൽ 3 എണ്ണം പരാജയപ്പെട്ട ചെൽസി മൂന്നാം സ്ഥാനത്താണ്. സീസണിൽ ആദ്യം തപ്പിത്തടഞ്ഞു തുടങ്ങിയ ചെൽസി ഇപ്പോൾ മികച്ച ഫോമിലാണ് ഉള്ളത്. എങ്കിലും ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 11 പോയിന്റ് പിറകിൽ ആണ് ചെൽസി ഇപ്പോൾ.

കഴിഞ്ഞ മാസമാണ് മോയസ് വെസ്റ്റ്ഹാമിൽ മാനേജരായി ചുമതല ഏറ്റെടുത്തത്. തുടർന്നിങ്ങോട് നാല് മത്സരങ്ങളിൽ മൂന്നിലും തോൽവി വഴങ്ങിയ വെസ്റ്റ്ഹാം ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement