Site icon Fanport

അവസാനം വെസ്റ്റ് ഹാമിന് ജയം

അവസാനം വെസ്റ്റ് ഹാം ഒരു പ്രീമിയർ ലീഗ് മത്സരം വിജയിച്ചു. പെലിഗ്രിനിയുടെ കീഴിൽ ഇറങ്ങിയ ലീഗിലെ ആദ്യ നാലു മത്സരങ്ങളും പരാജയപ്പെട്ടിരുന്ന വെസ്റ്റ് ഹാം ഇന്ന് എവർട്ടണെ ആണ് പരാജയപ്പെടുത്തിയത്. അതും എവർട്ടന്റെ ഹോം ഗ്രൗണ്ടായ ഗുഡിസൺപാർക്കിൽ വെച്ച്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം. അർണൊടൊവിചും യാർമെലെങ്കോയും ചേർന്നാണ് എവർട്ടൺ ഡിഫൻസിനെ ഇന്ന് തകർത്തത്.

യാർമലെങ്കോ ഇരട്ട ഗോളുകൾ നേടി തിളങ്ങിയപ്പോൾ അർണോടൊവിച് ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. സിഗുർഡസണാണ് എവർട്ടന്റെ ഏക ഗോൾ നേടിയത്. ബ്രസീലിയൻ താരം റിച്ചാർലിസൺ ഇല്ലാതെ ഇറങ്ങിയതാണ് എവർട്ടണെ വലച്ചത്. ഇനി കടുത്ത മത്സരങ്ങളാണ് മുന്നിൽ ഉള്ളത് എന്നതു കൊണ്ട് തന്നെ വെസ്റ്റ് ഹാമിന് ഇന്ന് ജയം അനിവാര്യമായിരുന്നു.

വെസ്റ്റ് ഹാമിന് ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാം എന്നിവരെയൊക്കെ അടുത്തടുത്ത മത്സരങ്ങളിൽ നേരിടാനുണ്ട്.

Exit mobile version