
- Advertisement -
ലെസ്റ്ററിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് വെസ്റ്റ് ഹാം പുറത്താക്കൽ ഭീഷണിയിൽ നിന്ന് കരകയറി. തോൽവിയോടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു ജയം പോലും നേടാൻ ലെസ്റ്ററിനു ആയിട്ടില്ല. വെസ്റ്റ് ഹാമിന് വേണ്ടി ജോ മരിയോയും മാർക്ക് നോബിളുമാണ് ഗോൾ നേടിയത്.
മത്സരം തുടങ്ങി 34ആം മിനുട്ടിൽ മികച്ചൊരു ടീം ഗോളിലൂടെ വെസ്റ്റ് ഹാം മുൻപിലെത്തി. ജോ മരിയോ ആണ് വെസ്റ്റ് ഹാമിന് വേണ്ടി ആദ്യ ഗോൾ നേടിയത്. അർണാറ്റോവിചിന്റെ പാസിൽ നിന്നാണ് മരിയോ ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിലും മത്സരത്തിൽ ആധിപത്യം പുലർത്തിയ വെസ്റ്റ് ഹാം മാർക്ക് നോബിളിലൂടെ ലീഡ് ഇരട്ടിയാക്കി. മികച്ചൊരു ഷോട്ടിലൂടെയാണ് മാർക്ക് നോബിൾ അവരുടെ ലീഡ് ഇരട്ടിയാക്കിയത്.
ജയത്തോടെ റെലെഗേഷൻ സോണിൽ നിന്ന് 6 പോയിന്റ് ലീഡ് നേടാനും വെസ്റ്റ് ഹാമിനായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement