Site icon Fanport

ബേൺലിയുടെ തിരിച്ചു വരവും മറികടന്ന് വെസ്റ്റ് ഹാമിന്‌ ജയം

പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്‌ മികച്ച ജയം. ബേൺലിയെയാണ് വെസ്റ്റ് ഹാം രണ്ടിനെതിരെ നാല് ഗോളിന് തോൽപ്പിച്ചത്. രണ്ടു തവണ മത്സരത്തിൽ പിറകിലായിട്ടും തിരിച്ചു വന്നെങ്കിലും അവസാന മിനിറ്റുകളിൽ നേടിയ ഗോളിൽ ബേൺലി തോൽവി സമ്മതിക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ വെസ്റ്റ് ഹാം അർണടോവിച്ചിന്റെ ഗോളിൽ മുൻപിലെത്തുകയായിരുന്നു.  എന്നാൽ ആദ്യ പകുതി തീരുന്നതിനു മുൻപ് തന്നെ മത്സര ഗതിക്ക് വിപരീതമായി ബേൺലി മത്സരത്തിൽ സമനില പിടിച്ചു. ഗുഡ്മുണ്ട്സൺ ആണ് ബേൺലിയുടെ ഗോൾ നേടിയത്.  രണ്ടാം പകുതിയിലും ആധിപത്യം പുലർത്തിയ വെസ്റ്റ് ഹാം ഫിലിപ്പെ ആൻഡേഴ്സണിലൂടെ ലീഡ് നേടിയെങ്കിലും പകരക്കാരനായി ഇറങ്ങിയ ക്രിസ് വുഡിലൂടെ ബേൺലി വീണ്ടും സമനില പിടിച്ചെടുക്കുകയായിരുന്നു.

എന്നാൽ അധികം താമസിയാതെ ആൻഡേഴ്സന്റെ തന്റെ രണ്ടാമത്തെ ഗോളും ഇഞ്ചുറി ടൈമിലെ ഹെർണാഡസിന്റെ ഗോളും ബേൺലിയുടെ പരാജയം ഉറപ്പിക്കുകയായിരുന്നു.

Exit mobile version