അന്റോണിയോ വെസ്റ്റ് ഹാമിന്റെ അറ്റാക്കിൽ തന്നെ തുടരും

വെസ്റ്റ് ഹാമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ അന്റോണിയോ ക്ലബിൽ കരാർ പുതുക്കി. 2024 വരെ ആണ് താരം തന്റെ കരാർ നീട്ടിയത്. കഴിഞ്ഞ രണ്ട് വർഷമായി ക്ലബിന്റെ വിജയത്തിന് അന്റോണിയോ നൽകിയ സംഭാവനകൾക്ക് ആണ് ഈ പുതിയ കരാർ നൽകുന്നത് എന്ന് വെസ്റ്റ് ഹാം പറഞ്ഞു. 2015 മുതൽ താരം വെസ്റ്റ് ഹാമിനൊപ്പം ഉണ്ട്.

കഴിഞ്ഞ സീസണിൽ യുവേഫ യൂറോപ്പ ലീഗിന് വെസ്റ്റ് ഹാം യോഗ്യത നേടുന്നതിൽ അന്റോണിയോ വലിയ പങ്കു വഹിച്ചിരുന്നു. ഈ സീസണിൽ ഇതുവരെ ഒമ്പത് ഗോളുകളും ആറ് അസിസ്റ്റുകളും അന്റോണിയോ നേടിയിട്ടുണ്ട്. വെസ്റ്റ് ഹാമിനായി 50 കരിയർ ഗോളുകൾ എന്ന നാഴികല്ലും അന്റോണിയോ ഈ സീസണിൽ മറികടന്നിരുന്നു.

Comments are closed.