ലെസ്റ്ററിനെ തകർത്തെറിഞ്ഞ് വെസ്റ്റ് ഹാം പ്രീമിയർ ലീഗിൽ ഒന്നാമത്

20210824 025732

ഡേവിഡ് മോയ്സിനും വെസ്റ്റ് ഹാമിനും ഈ പ്രീമിയർ ലീഗിൽ സ്വപ്ന തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അവർ അവരുടെ രണ്ടാം മത്സരവും വലിയ സ്കോറിന് തന്നെ വിജയിച്ചു. ഇന്ന് ശക്തരായ ലെസ്റ്റർ സിറ്റിയെ നേരിട്ട വെസ്റ്റ് ഹാം യുണൈറ്റഡ് ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം സ്വന്തമാക്കി. 40ആം മിനുട്ടിലെ അയോസെ പെരസിന്റെ ചുവപ്പ് കാർഡാണ് ലെസ്റ്റർ സിറ്റിക്ക് തിരിച്ചടി ആയത്. ഇന്ന് മത്സരത്തിന്റെ 26ആം മിനുട്ടിൽ ലീഡ് എടുക്കാ‌ൻ വെസ്റ്റ് ഹാമിനായി‌‌. ബെൻറാമയുടെ പാസിൽ നിന്ന് ഫോർനാൽസ് ആണ് വെസ്റ്റ് ഹാമിന് ലീഡ് നൽകിയത്.

40ആം മിനുട്ടിൽ ഫോർനാൽസിനെ വീഴ്ത്തിയതിനാണ് ഇയോസെ പെരസ് ചുവപ്പ് കാർഡ് വാങ്ങിയത്. അതിനു ശേഷം കളിയിലേക്ക് തിരികെവരാൻ ലെസ്റ്ററിനായത്. 57ആം മിനുട്ടിൽ അന്റോണിയോയുടെ അസിസ്റ്റിൽ നിന്ന് ബെൻറാമ വെസ്റ്റ് ഹാം ലീഡ് ഇരട്ടിയാക്കി. 71ആം മിനുട്ടിൽ യൂറി ടൈലമൻസിലൂടെ ഒരു ഗോൾ ലെസ്റ്റർ മടക്കി. പക്ഷെ പിന്നാലെ രണ്ട് ഗോളുകൾ അടിച്ചു വെസ്റ്റ് ഹാം വിജയം അവരുടേത് തന്നെയാണെന്ന് ഉറപ്പിച്ചു. 80, 84 മിനുട്ടുകളിൽ അന്റോണിയോ ആണ് വെസ്റ്റ് ഹാമിനായി ഗോൾ പട്ടിക പൂർത്തിയാക്കിയത്.

രണ്ട് മത്സരങ്ങളിൽ നിന്നായി എട്ടു ഗോളുകൾ ആണ് വെസ്റ്റ് ഹാം അടിച്ചത്. ഈ വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്താൻ വെസ്റ്റ് ഹാമിനായി.

Previous articleബ്രസീലിനെ നേരിടാനുള്ള അർജന്റീന സ്ക്വാഡ് പ്രഖ്യാപിച്ചു, മെസ്സിയും ഡിബാലയും ടീമിൽ
Next articleഇക്കാർഡി ഒരു മാസത്തോളം പുറത്ത്, അർജന്റീന ടീമിലേക്ക് തിരിച്ചുവരാനുള്ള സാധ്യതക്ക് തിരിച്ചടി